| Wednesday, 7th October 2020, 9:56 pm

'ഹാത്രാസ് പെണ്‍കുട്ടിയെ കൊലപ്പെടുത്തിയത് കോണ്‍ഗ്രസ്, കമ്മ്യൂണിസ്റ്റ് പ്രവര്‍ത്തകര്‍'; ബി.ജെപി പോസ്റ്ററിനെതിരെ പരാതി

ഡൂള്‍ന്യൂസ് ഡെസ്‌ക്

കന്യാകുമാരി: തമിഴ്‌നാട്ടില്‍ ഹാത്രാസ് പെണ്‍കുട്ടിയുടെ ഫോട്ടോ വെച്ച് പോസ്റ്റര്‍ പതിച്ച സംഭവത്തില്‍ ബി.ജെ.പിക്കെതിരെ കേസ്. തമിഴ്‌നാട്ടിലെ കോണ്‍ഗ്രസ്, കമ്മ്യൂണിസ്റ്റ് പാര്‍ട്ടികള്‍ക്കെതിരെ രാഷ്ട്രീയ സംഘര്‍ഷം ഇളക്കി വിടാന്‍ ശ്രമിക്കുന്നു എന്നാരോപിച്ചാണ് പരാതി. കോണ്‍ഗ്രസിന്റെ ന്യൂനപക്ഷ വിഭാഗം ചെയര്‍മാന്‍ ജെ. അസ്‌ലം ബാഷയാണ് നാഗര്‍കോയില്‍ പൊലീസ് സൂപ്രണ്ടിന് പരാതി നല്‍കിയത്.

ബി.ജെ.പി പ്രവര്‍ത്തകനായ ഉമേഷിനെതിരെയാണ് പരാതി. കന്യാകുമാരി ബി.ജെ.പിയിലെ കിളിയൂര്‍ യൂണിറ്റിന്റെ ഐ.ടി ആന്‍ഡ് സോഷ്യല്‍ മീഡിയ വിഭാഗത്തിന്റെ ഉപാധ്യക്ഷനാണ് ഇയാള്‍.

ഉത്തര്‍പ്രദേശിലെ ഹാത്രാസില്‍ കോണ്‍ഗ്രസ്, കമ്മ്യൂണിസ്റ്റ് പ്രവര്‍ത്തകരാല്‍ കൊല്ലപ്പെട്ട പെണ്‍കുട്ടിക്ക് ഭാരതീയ ജനത  പാര്‍ട്ടിയുടെ കണ്ണീര്‍ പ്രണാമം എന്നാണ് പോസ്റ്ററില്‍ എഴുതിയിരിക്കുന്നത്.

തമിഴ്‌നാട് ഡി.ജി.പിക്കും കന്യാകുമാരി ജില്ലാ കലക്ടര്‍ക്കും  ഉള്‍പ്പെടെയുള്ളവര്‍ക്ക് പരാതി അയച്ചിട്ടുണ്ട്.

ഹാത്രാസ് സംഭവത്തില്‍ ഉത്തര്‍പ്രദേശിലെ ബി.ജെ.പി സര്‍ക്കാരിനെതിരെ വിമര്‍ശനം രൂക്ഷമാവുന്നതിനിടയിലാണ് ബി.ജെ.പി പ്രവര്‍ത്തകരുടെ വ്യാജ പ്രചരണം.

ഇതിനിടെ ഹാത്രാസ് പെണ്‍കുട്ടിയുടെ കുടുംബം ഗ്രാമം വിടാനൊരുങ്ങുകയാണ്. മകള്‍ക്ക് സംഭവിച്ച ദുരന്തത്തിന് ശേഷം ഭയത്തോടെയാണ് ഇവിടെ താമസിക്കുന്നതെന്നും തങ്ങളെ നിരന്തരമായി ചിലര്‍ കുറ്റപ്പെടുത്തുകയാണെന്നും അതുകൊണ്ട് തന്നെ ഈ ഗ്രാമം വിട്ട് മറ്റെവിടേക്കെങ്കിലും പോകുകയാണെന്നുമാണ് കുടുംബം അറിയിച്ചത്.

കഴിഞ്ഞ ഏതാനും ആഴ്ചകളായി തങ്ങള്‍ ഗ്രാമത്തില്‍ ഭയത്തോടെയാണ് താമസിക്കുന്നതെന്ന് അവര്‍ പറയുന്നു. ദുരന്തത്തിന് ശേഷം ഗ്രാമത്തില്‍ നിന്ന് ആരും തന്നെ തങ്ങളെ സഹായിക്കാന്‍ മുന്നോട്ട് വന്നിട്ടില്ലെന്നും കുടുംബം പറഞ്ഞു.

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

Content Highlight: Poster by BJP in TN blames Cong and Communists for Hathras case, complaint filed

We use cookies to give you the best possible experience. Learn more