ഇന്‍ഡോര്‍: മധ്യപ്രദേശിലെ ഇന്‍ഡോറില്‍ വര്‍ഗീയ പോസ്റ്റര്‍. മുസ്‌ലിം വ്യാപാരികള്‍ ഗ്രാമത്തിേലക്ക് പ്രവേശിക്കാന്‍ പാടില്ല എന്ന് എഴുതിയ പോസ്റ്റര്‍ ശനിയാഴ്ച സ്ഥാപിച്ചതെന്നാണ് കരുതപ്പെടുന്നത്. സംഭവം ശ്രദ്ധയില്‍പ്പെട്ട ഉടന്‍ പൊലീസ് എത്തി പോസറ്റര്‍ നീക്കം ചെയ്യുകയും കേസെടുക്കുകയും ചെയ്തു.
ദെപാല്‍പൂര്‍ തഹ്സിലിലെ പെമല്‍പൂര്‍ ഗ്രാമവാസികള്‍ ഒപ്പിട്ടതായി പോസറ്ററില്‍ കാണുന്നുണ്ട്.
സംഭവത്തിനെതിരെ ശക്തമായ പ്രതിഷേധം ഉയര്‍ന്നുവന്നിട്ടുണ്ട്. കോണ്‍ഗ്രസ് നേതാവ് ദിഗ് വിജയ സിംഗ് സംഭവത്തെ വിമര്‍ശിച്ച് രംഗത്തെത്തി.
” ഈ നടപടി പ്രധാനമന്ത്രി മോദിയുടെ ആഹ്വാനത്തിന് വിരുദ്ധമല്ലേ? ഈ നിയമം നമ്മുടെ നിയമപ്രകാരം ക്രിമിനല്‍ കുറ്റമല്ലേ? എന്റെ ചോദ്യങ്ങള്‍ മുഖ്യമന്ത്രി ശിവരാജ് ചൗഹാനോടും മധ്യപ്രദേശ് പൊലീസിനോടും ആണ്. സമൂഹത്തില്‍ ഇത്തരം വിഭജനം ഉണ്ടാക്കുന്നത് രാജ്യത്തിന്റെ താല്‍പ്പര്യത്തിനല്ല,’ അദ്ദേഹം ട്വീറ്റ് ചെയ്തു.
क्या यह कृत्य प्रधान मंत्री मोदी जी की अपील के विरुद्ध नहीं है? क्या यह कृत्य हमारे क़ानून में दण्डनीय अपराध नहीं है? मेरे ये प्रश्न मुख्य मंत्री शिवराज चौहान जा व मप्र पुलिस से हैं। समाज में इस प्रकार का विभाजन-बिखराव देश हित में नहीं है। https://t.co/rGV1qD2UXh