അധികാരമോഹിയായ സി.എന്‍ ബാലകൃഷ്ണന്‍ കോണ്‍ഗ്രസിന്റെ ശാപം തുടങ്ങിയ വിമര്‍ശനങ്ങളാണ് ജനാധിപത്യ ഐ ഗ്രുപ്പിന്റെ പേരില്‍ പ്രത്യക്ഷപ്പെട്ട പോസ്റ്ററുകളിലുള്ളത്.
തൃശൂര്‍: തൃശൂരില്‍ മുന്‍മന്ത്രി സിഎന്‍ ബാലകൃഷ്ണനെതിരെ വ്യാപകമായി കയ്യെഴുത്ത് പോസ്റ്ററുകള്‍. സി.എന്‍ ബാലകൃഷ്ണന്‍ ബി.ജെ.പിയുമായി കൂട്ടുചേരുന്നു എന്നാരോപിച്ചാണ് പോസ്റ്ററുകള്‍. രാമനിലയം, കളക്ട്രേറ്റ്, പ്രസ്‌ക്ലബ് പരിസരങ്ങളിലാണ് പോസ്റ്ററുകള്‍ പ്രത്യക്ഷപ്പെട്ടത്.
മകളെ മേയറാക്കാന്‍ സി.എന്‍ ബാലകൃഷ്ണന്‍ ഗാന്ധി ഘാതകരെ കൂട്ടുപിടിച്ചെന്ന് പോസ്റ്ററില്‍ ആരോപണമുണ്ട്. അധികാരമോഹിയായ സി.എന്‍ ബാലകൃഷ്ണന്‍ കോണ്‍ഗ്രസിന്റെ ശാപം തുടങ്ങിയ വിമര്‍ശനങ്ങളാണ് ജനാധിപത്യ ഐ ഗ്രുപ്പിന്റെ പേരില്‍ പ്രത്യക്ഷപ്പെട്ട പോസ്റ്ററുകളിലുള്ളത്.
മുതിര്‍ന്ന നേതാക്കള്‍ വിട്ടു നില്‍ക്കണമെന്ന എ.കെ ആന്റണിയുടെ പ്രസ്താവന ചൂണ്ടിക്കാട്ടി സി.എന്‍ വിരമിക്കേണ്ട സമയമായെന്നും പോസ്റ്ററുകള്‍ പറഞ്ഞുവെക്കുന്നു.
അതേസമയം സംഭവത്തെക്കുറിച്ച് കോണ്‍ഗ്രസ് ജില്ലാ നേതൃത്വം പ്രതികരിച്ചിട്ടില്ല. ഡി.സി.സി അധ്യക്ഷസ്ഥാനത്തിനായി ബാലകൃഷ്ണന്‍ നടത്തുന്ന നീക്കത്തിനെതിരെ ഐ ഗ്രൂപ്പില്‍ നിന്നുതന്നെ വിമര്‍ശനം ഉയര്‍ന്നിരുന്നു.
വന്ദ്യവയോധികരെ ഡിസിസി പ്രസിഡന്റ് സ്ഥാനത്തേക്ക് പരിഗണിക്കരുതെന്ന് മുതിര്‍ന്ന ഐ ഗ്രൂപ്പ് നേതാവ് വി.ബല്‍റാം പ്രതികരിച്ചിരുന്നു.
പാര്‍ട്ടിയെ തോല്‍വിയിലേക്ക് നയിച്ചവരെ പ്രസിഡന്റാക്കിയാല്‍ സര്‍വനാശം സംഭവിക്കുമെന്ന് അനില്‍ അക്കര എം.എല്‍.എയും യുവാക്കള്‍ക്ക് അവസരം നല്‍കണമെന്ന ഒളിയമ്പുമായി സുധീര പക്ഷവും രംഗത്തെത്തിയിരുന്നു.