ന്യൂദല്‍ഹി: തപാല്‍ വകുപ്പിലെ തുച്ഛ വരുമാനക്കാരായ ഗ്രാമീണ്‍ ദക് സേവകര്‍ക്ക് ശമ്പളം പരിഷ്കരിച്ച് നല് കണം എന്നാവശ്യപെട്ട് തപാല്‍ ജീവനക്കാര്‍ നടത്തി വന്ന സമരം അവസാനിച്ചു. 30 ദിവസത്തിനുള്ളില്‍ ശമ്പള വര്‍ദ്ധനവ് ഉണ്ടാവുമെന്ന ഉറപ്പിനെ തുടര്‍ന്നാണ് സമരം പിന് വലിച്ചത്.
തപാല്‍ ഉരുപ്പടികള്‍ വെള്ളിയാഴ്ച മുതല്‍ വിതരണം ചെയ്യുമെന്നും, കെട്ടികിടക്കുന്നവ യുദ്ധകാലാടിസ്ഥാനത്തില്‍ വിതരണം ചെയ്യുമെന്നും തപാല്‍ ജീവനക്കാര്‍ അറിയിച്ചു.
സമരത്തെ തുടര്‍ന്ന് കേരളത്തില്‍ മാത്രം 1.4 കോടി തപാല്‍ ഉരുപ്പടികളാണ് കെട്ടികിടക്കുന്നത്.
ഇടത് സംഘടനകളുടേയും, കോണ്‍ഗ്രസ് അനുകൂല സംഘടനകളുടേയും നേതൃത്വത്തിലായിരുന്നു തപാല്‍ ജീവനക്കാര്‍ സമരം നടത്തിയത്. ആവശ്യം ന്യായമായത് കൊണ്ട് രാഷ്ട്രീയ ഭേദമന്യേ എല്ലാ കക്ഷികളും സമരത്തില്‍ പങ്ക് ചേര്‍ന്നിരുന്നു. ദേശീയ തലത്തില്‍ നടത്തിയ സമരത്തില്‍ പല സംസ്ഥാനങ്ങളിലും തപാല്‍ സേവനങ്ങള്‍ പൂര്‍ണ്ണമായും നിശ്ചലമായി.
പത്ത് ദിവസങ്ങള്‍ നീണ്ട സമരത്തില്‍ അത്യാവശ്യ സേവനങ്ങളെ പോലും ഒഴിവാക്കിയിരുന്നില്ല. സമരം ചെങ്ങന്നൂര്‍ ഇലക്ഷനിലെ തപാല്‍ വോട്ടുകളേയും ബാധിച്ചിരുന്നു. സമരം പെട്ടന്ന് ഒത്തുതീര്‍പ്പാക്കാന്‍ മുഖ്യമന്ത്രി പിണറായി വിജയന്, പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല എന്നിവര്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് കത്തയച്ചിരുന്നു.