ന്യൂദല്‍ഹി: രാഷ്ട്രപതി നാമനിര്‍ദ്ദേശം ചെയ്തതനുസരിച്ച് രാജ്യസഭാംഗത്വം സ്വീകരിക്കാന്‍ രഞ്ജന്‍ ഗൊഗോയി തീരുമാനിച്ചതോടെ തിരിഞ്ഞുകൊത്തി പഴയ പരാമര്‍ശം. വിരമിച്ചതിന് ശേഷം ജഡ്ജിമാര്‍ മറ്റ് ചുമതലകള്‍ ഏറ്റെടുക്കുന്നത് ശരിയായ നടപടി അല്ലെന്നായിരുന്നു രഞ്ജന്‍ ഗൊഗോയി മുന്‍പ് പറഞ്ഞിരുന്നത്.
വാര്‍ത്തകള്‍ ടെലഗ്രാമില്‍ ലഭിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ
2019 മാര്‍ച്ച് 27 ന് ധനനിയമ ഭേദഗതി സംബന്ധിച്ച ഹരജി പരിഗണിക്കവെയായിരുന്നു ഗൊഗോയിയുടെ പരാമര്‍ശം.
വിരമിച്ച ജഡ്ജിമാരെ പ്രത്യേക ട്രിബ്യൂണലായി ചുമതലപ്പെടുത്തണം എന്ന മുതിര്‍ന്ന അഭിഭാഷകന്‍ അരവിന്ദ് ദത്താറിന്റെ വാദത്തിനെതിരെയായിരുന്നു മുന്‍ ചീഫ് ജസ്റ്റിന്റെ പ്രതികരണം.
ഡൂൾന്യൂസ് യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യാനായി ഇവിടെ ക്ലിക്ക് ചെയ്യൂ
‘റിട്ടയര്‍മെന്റിനു ശേഷമുള്ള നിയമനം ജുഡീഷ്യറിയുടെ സ്വാതന്ത്ര്യത്തെ ബാധിക്കുന്ന ഒരു കാഴ്ചപ്പാടാണ്’, എന്നായിരുന്നു ഗൊഗോയി അന്ന് പറഞ്ഞത്.
രഞ്ജന്‍ ഗൊഗോയിയെ തിങ്കളാഴ്ച രാഷ്ട്രപതി രാംനാഥ് കോവിന്ദ് രാജ്യസഭാംഗമായി നാമനിര്‍ദ്ദേശം ചെയ്തിരുന്നു. ഇന്ത്യന്‍ സുപ്രീംകോടതിയുടെ 46-ാമത് ചീഫ് ജസ്റ്റിസായിരുന്നു രഞ്ജന്‍ ഗൊഗോയി.
അതേസമയം ഗൊഗോയിയെ രാജ്യസഭാംഗമാക്കാനുള്ള തീരുമാനത്തിനെതിരെ നിയമ വൃത്തങ്ങളില്‍നിന്നും രാഷ്ട്രീയ നേതാക്കളില്‍നിന്നും ആക്ഷേപങ്ങള്‍ ഉയര്‍ന്നിരുന്നു.
WATCH THIS VIDEO: