ന്യൂദല്‍ഹി: സര്‍ക്കാര്‍ അനുമതി ലഭിച്ചാല്‍ പോസ്റ്റ് ബാങ്കിന് സാധ്യതയുണ്ടെന്ന് ഏണസ്റ്റ് ആന്‍ഡ് യങ് കണ്‍സള്‍ട്ടന്‍സി റിപ്പോര്‍ട്ട്.
ഇന്ത്യയിലെ ഒന്നരലക്ഷത്തിലേറെ തപാല്‍ ഓഫീസുകളില്‍ 24000 ജില്ലാഓഫീസുകള്‍ രണ്ടു വര്‍ഷത്തിനകം ബാങ്കിങ് സേവനങ്ങള്‍ നല്‍കാനാകുന്ന സ്ഥിതിയാണ് ഉള്ളതെന്നാണ് കണ്‍സള്‍ട്ടന്‍സിയുടെ അഭിപ്രായം.
പോസ്റ്റ് ബാങ്ക് രൂപീകരിക്കുന്നതിന്റെ സാധ്യതകള്‍ പഠിക്കാന്‍ തപാല്‍ വകുപ്പ് നിയോഗിച്ച കമ്മറ്റിയാണ് ഏണസ്റ്റ് ആന്‍ഡ് യങ് കണ്‍സള്‍ട്ടന്‍സി.കോര്‍ ബാങ്കിങ് പോലുള്ള സംവിധാനമുപയോഗിച്ച് എല്ലാ തപാല്‍ ഓഫീസുകളെയും ബന്ധിപ്പിക്കുന്ന പ്രവര്‍ത്തനങ്ങളാണ് ഇപ്പോള്‍ നടക്കുന്നത്.
ആയിരത്തോളം എ.ടി.എം കൗണ്ടറുകള്‍ തുറക്കാനും പദ്ധതിയുള്ളതായി തപാല്‍ വകുപ്പ് അറിയിച്ചു. ഇതില്‍ 51 എണ്ണം കേരളത്തിലാണ്.
കഴിഞ്ഞ സാമ്പത്തിക വര്‍ഷത്തിലെ കണക്കുകള്‍ പ്രകാരം 26 കോടി ചെറുകിട നിക്ഷേപ അക്കൗണ്ടുകളിലായി 1.9 ലക്ഷം കോടി രൂപയാണ് പോസ്‌റ്റോഫീസുകളിലുള്ളത്.
റിസര്‍വ്വ ബാങ്കിന് ബാങ്ക ലൈസന്‍സിന് അപേക്ഷിക്കാനുള്ള സമ്മതം കേന്ദ്രസര്‍ക്കാര്‍ നല്‍കിയാല്‍ പദ്ധതി പ്രാവര്‍ത്തികമാക്കാനാകുമെന്ന പ്രതീക്ഷയിലാണ് തപാല്‍ വകുപ്പ്.
അടച്ചു പൂട്ടല്‍ ഭീഷണിയില്‍ നിന്നും ഇത്തരം പദ്ധതികളിലൂടെ കരകയറാനുള്ള പരിശ്രമമാണ് തപാല്‍ വകുപ്പ് നടത്തുന്നത്.
ഗ്രാമീണ മേഖലകളിലെ ജനങ്ങളുടെ സമ്പാദ്യ ശീലം വര്‍ധിപ്പിക്കുന്നതിനായി വര്‍ഷങ്ങള്‍ക്ക് മുമ്പ് ആരംഭിച്ച സേവിംങ്‌സ് പരിപാടിയുടെ വിജയമാണ് ബാങ്കിംങ് മേഖലയില്‍ സജീവമാകാന്‍ തപാല്‍ വകുപ്പിന് പ്രചോദനം.