| Friday, 8th May 2020, 1:29 pm

തിരുവല്ല കന്യാസ്ത്രീ മഠത്തിലെ അന്തേവാസിയുടേത് മുങ്ങിമരണമെന്ന് പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ട്

ഡൂള്‍ന്യൂസ് ഡെസ്‌ക്

തിരുവല്ല: തിരുവല്ല കന്യാസ്ത്രീ മഠത്തിലെ അന്തേവാസി മുങ്ങിമരിച്ചതെന്ന് പ്രാഥമിക റിപ്പോര്‍ട്ട്. വീഴ്ചയില്‍ ഉണ്ടായ ചെറിയ മുറിവുകള്‍ മാത്രമാണ് ശരീരത്തില്‍ ഉള്ളതെന്നും അസ്വാഭാവികമായി ഒന്നും കണ്ടെത്താനായില്ലെന്നും പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ടില്‍ പറയുന്നു.

കോട്ടയം മെഡിക്കല്‍ കോളേജില്‍ പ്രത്യേക സംഘം പോസ്റ്റുമോര്‍ട്ടം പൂര്‍ത്തിയാക്കി. ഇന്നലെയാണ് ചുങ്കപ്പാറ സ്വദേശിനിയായ ദിവ്യ പി ജോണിനെ കന്യാസ്ത്രീ മഠത്തിലെ കിണറ്റില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്. തിരുവല്ല പാലിയേക്കര ബസേലിയസ് മഠത്തിലായിരുന്നു സംഭവം.

വ്യാഴാഴ്ച രാവിലെ പതിനൊന്നരയോടെ ദിവ്യ കിണറ്റില്‍ ചാടുകയായിരുന്നുവെന്നാണ് മഠത്തിലെ മറ്റ് കന്യാസ്ത്രീകളുടെ മൊഴി.

തുടര്‍ന്ന് ഫയര്‍ഫോഴ്‌സ് സംഘമെത്തി മൃതദേഹം പുറത്തെടുക്കുകയായിരുന്നു. പ്ലസ് ടു വിദ്യാഭ്യാസത്തിന് ശേഷം കഴിഞ്ഞ അഞ്ച് വര്‍ഷമായി മഠത്തിലെ അന്തേവാസിയായി സന്യാസ പഠനത്തിലായിരുന്നു ദിവ്യ.

ഡൂള്‍ന്യൂസിനെ ഫേസ്ബുക്ക്ടെലഗ്രാംഹലോ പേജുകളിലൂടെയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക.

We use cookies to give you the best possible experience. Learn more