ഐഫോണ്‍ 5 ന് നല്ല രാശി, ആപ്പിളിന്റെ ഓഹരി വില 700 ഡോളര്‍ കടന്നു
Big Buy
ഐഫോണ്‍ 5 ന് നല്ല രാശി, ആപ്പിളിന്റെ ഓഹരി വില 700 ഡോളര്‍ കടന്നു
ഡൂള്‍ന്യൂസ് ഡെസ്‌ക്
Wednesday, 19th September 2012, 10:29 am

വാഷിങ്ടണ്‍: ഐഫോണ്‍ 5 വന്നതോടെ ആപ്പിളിന്റെ നല്ല കാലം ആരംഭിച്ചെന്നാണ് തോന്നുന്നത്. ഐഫോണ്‍ 5ന്റെ വില്പന 20 ലക്ഷം കവിഞ്ഞപ്പോള്‍ ആപ്പിളിന്റെ ഓഹരി വില ആദ്യമായി 700 ഡോളറിന് മുകളിലെത്തിയിരിക്കുകയാണ്. ചൊവ്വാഴ്ച ഓഹരി വിപണി ക്ലോസ് ചെയ്തപ്പോള്‍ 2.13 ഡോളര്‍ ഉയര്‍ന്ന് 701.91 ഡോളറിലെത്തി.[]

ചൊവ്വാഴ്ച ഉച്ചകഴിഞ്ഞ് നടന്ന വ്യാപാരത്തില്‍ ആപ്പിളിന്റെ ഓഹരി വില 702.33 ഡോളറില്‍ ക്ലോസ് ചെയ്തു. ഇതോടെ ആപ്പിളിന്റെ മൂല്യം 658 ബില്യണ്‍ ഡോളറായി. ഇന്നലെ ആപ്പിളിന്റെ ഓഹരി വിപണിയിലെ നിര്‍ണായക ദിവസമായിരുന്നെന്നാണ് കമ്പനി പറയുന്നത്.

പ്രീ ഓര്‍ഡര്‍ ആരംഭിച്ച് 24 മണിക്കൂറിനുള്ളില്‍ 200 മില്യണ്‍ ആവശ്യക്കാരാണ് ഐഫോണ്‍ 5 നായി എത്തിയിരുന്നത്. ഡിസംബര്‍ അവസാനത്തോടെ ഐഫോണ്‍ 5 ന്റെ വില്‍പന 45 കോടി കവിയുമെന്നാണ് ഐ.ടി വിദഗ്ധര്‍ പറയുന്നത്. ഐഫോണ്‍ ശ്രേണിയിലെ മുന്‍ മോഡലുകളെ അപേക്ഷിച്ച് കൂടുതല്‍ ഡിസ്‌പ്ലേ വലുപ്പവും ഭാരക്കുറവും 4ജി സൗകര്യവുമായാണ് ഐഫോണ്‍ 5 എത്തിയിരിക്കുന്നത്.