കൊച്ചി: കൊവിഡിന് ശേഷമുള്ള ചികിത്സ സൗജന്യമാക്കിക്കൂടേയെന്ന് സര്‍ക്കാരിനോട് ഹൈക്കോടതി. രോഗബാധയ്ക്ക് ശേഷമുള്ള ഒരു മാസത്തെ ചികിത്സ സൗജന്യമാക്കിക്കൂടെയെന്നാണ് കോടതി സര്‍ക്കാരിനോട് ചോദിച്ചത്.
കൊവിഡ് ഉള്ള സമയത്തേക്കാള്‍ ആരോഗ്യപ്രശ്‌നങ്ങള്‍ കൊവിഡിന് ശേഷമാണെന്നും കോടതി ചൂണ്ടിക്കാട്ടി. എന്നാല്‍ കൊവിഡാനന്തര ചികിത്സയ്ക്ക് ചെറിയതുക മാത്രമാണ് ഈടാക്കുന്നതെന്ന് സര്‍ക്കാര്‍ മറുപടി നല്‍കി.
മൂന്നു ലക്ഷം രൂപയ്ക്ക് മുകളില്‍ വാര്‍ഷിക വരുമാനമുള്ളവരില്‍ നിന്നാണ് തുക ഈടാക്കുന്നത്. ഒരു മാസം 27,000 രൂപ മാസവരുമാനമുള്ളവരാണ് ഈ പട്ടികയില്‍ ഉള്‍പ്പെടുന്നവര്‍.
‘ഇവര്‍ കൊവിഡാനന്തര ചികിത്സയ്ക്കായി ഒരുമാസം ആശുപത്രിയില്‍ കഴിയേണ്ടി വന്നാല്‍ 21,000 രൂപ മുറിവാടകയായി നല്‍കേണ്ടി വരും. പിന്നെ ഇയാള്‍ ഭക്ഷണം കഴിക്കാന്‍ എന്തുചെയ്യും? കോടതി സര്‍ക്കാരിനോട് ചോദിച്ചു.