'കേരളത്തില്‍ ആറുമാസത്തിനുള്ളില്‍ കൊല്ലപ്പെട്ടത് 5000ലേറെ ഹിന്ദുക്കള്‍'; മലബാര്‍ ലഹളയുടെ പേരില്‍ വ്യാജ പ്രചരണവുമായി സംഘപരിവാര്‍
Daily News
'കേരളത്തില്‍ ആറുമാസത്തിനുള്ളില്‍ കൊല്ലപ്പെട്ടത് 5000ലേറെ ഹിന്ദുക്കള്‍'; മലബാര്‍ ലഹളയുടെ പേരില്‍ വ്യാജ പ്രചരണവുമായി സംഘപരിവാര്‍
ഡൂള്‍ന്യൂസ് ഡെസ്‌ക്
Saturday, 2nd September 2017, 2:29 pm

 

കോഴിക്കോട്: 1921ലെ മലബാര്‍ കലാപത്തിന്റെ പേരില്‍ കേരളത്തിനെതിരെ വ്യാജ പ്രചരണവുമായി സംഘപരിവാര്‍. ബ്രിട്ടീഷുകാര്‍ക്കെതിരെ മലബാര്‍ മേഖലയിലെ മാപ്പിളമാര്‍ ആരംഭിച്ച സായുധ കലാപത്തെ ഹിന്ദുക്കള്‍ക്കെതിരെ മുസ്ലീങ്ങള്‍ നടത്തിയ കൂട്ടക്കൊലയാക്കി ചിത്രീകരിച്ചുകൊണ്ടാണ് വ്യാജ പ്രചരണം. ആറുമാസത്തിനിടെ 5000ത്തോളം ഹിന്ദുക്കളാണ് ഈകലാപത്തില്‍ കൊല്ലപ്പെട്ടതെന്നാണ് സംഘപരിവാറിന്റെ പ്രചരണം.


Also Read: ഉറപ്പാക്കിയത് മുസ്‌ലിം മത്സ്യത്തൊഴിലാളികള്‍ക്ക് നിഷേധിക്കപ്പെട്ട ആനുകൂല്യം: ശ്രീരാമകൃഷ്ണനെതിരെ വ്യാജ പ്രചരണവുമായി സംഘപരിവാര്‍


2002ലെ ഗുജറാത്ത് കലാപത്തെയും ബീഫിന്റെ പേരിലുള്ള കൊലപാതകങ്ങളെയും കുറിച്ച് ചര്‍ച്ച ചെയ്യുന്നവര്‍ കേരളത്തില്‍ നടന്ന ഈ ഹിന്ദുകൂട്ടക്കുരുതിക്കെതിരെ ശബ്ദിക്കുന്നില്ല എന്നു പറഞ്ഞുകൊണ്ടാണ് സംഘപരിവാര്‍ വ്യാജപ്രചരണങ്ങളിലൂടെ കുപ്രസിദ്ധമായ പോസ്റ്റുകാര്‍ഡ് ന്യൂസ് വ്യാജവാര്‍ത്ത പ്രചരിപ്പിക്കുന്നത്.

മലബാര്‍ മേഖലയിലെ ഹിന്ദു ഭൂരിപക്ഷം ഇല്ലാതാക്കാന്‍ വേണ്ടി നടത്തിയ ആസൂത്രിത കൊലപാതകമാണ് മലബാര്‍ ലഹളയെന്നാണ് സംഘപരിവാര്‍ പ്രചരണം. ഇത് കര്‍ഷകരുടെ ലഹളയായിരുന്നു എന്ന ചരിത്രത്തെ ഖണ്ഡിക്കാന്‍ അങ്ങനെ പറയുന്ന ചരിത്രകാരന്മാര്‍ ജനങ്ങളെ വിഡ്ഢികളാക്കുകയാണെന്നാണ് റിപ്പോര്‍ട്ടില്‍ പറയുന്നത്.


Dont Miss: ‘ഞാന്‍ കണ്ടിട്ടുള്ളതില്‍ വച്ച് ഏറ്റവും മികച്ച കളിക്കാരന്‍ അയാളാണ്’; തന്റെ ഇഷ്ടതാരത്തെ പ്രഖ്യാപിച്ച് ഡി വില്ലിയേഴ്‌സ്


ബ്രിട്ടീഷ് ഭരണത്തിനെതിരായി നടന്ന യുദ്ധം പിന്നീട് ഹിന്ദുക്കളെ ഇല്ലാതാക്കുകയെന്ന നിലയിലേക്കുമാറിയെന്നു പറഞ്ഞാണ് മലബാര്‍ ലഹളയെ സംഘപരിവാര്‍ ഹിന്ദുകൂട്ടക്കുരിതിയായി ചിത്രീകരിക്കുന്നത്. ഒന്നുകില്‍ ഇസ്ലാമിലേക്കു മാറുക അല്ലെങ്കില്‍ മരണം വരിയ്ക്കുകയെന്നതാണ് ഹിന്ദുക്കളോട് ലഹളക്കാര്‍ പറഞ്ഞതെന്നും ഇവര്‍ പ്രചരിപ്പിക്കുന്നു.

ബ്രിട്ടീഷുകാരെ ലക്ഷ്യമിട്ടായിരുന്നില്ല മലബാര്‍ കലാപം, മറിച്ച് മുസ്ലീങ്ങള്‍ ഹിന്ദുമതത്തിലേക്ക് പരിവര്‍ത്തനം ചെയ്യുന്നില്ല എന്ന് ഉറപ്പുവരുത്താനും മലബാര്‍ ജില്ല മുസ്ലിം ഭൂരിപക്ഷ മേഖലാക്കി മാറ്റാനും വേണ്ടിയായിരുന്നു ഇതെന്നാണ് സംഘപരിവാര്‍ പ്രചരണം.