| Saturday, 20th April 2019, 8:22 am

രാഹുല്‍ ഗാന്ധിയെ ഫേസ്ബുക്കില്‍ അധിക്ഷേപിച്ചെന്നാരോപണം; എസ്.ഐയ്ക്ക് സസ്‌പെന്‍ഷന്‍

ഡൂള്‍ന്യൂസ് ഡെസ്‌ക്

തിരുവനന്തപുരം: കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധിയെയും യു.പി.എ അധ്യക്ഷ സോണിയ ഗാന്ധിയെയും അധിക്ഷേപിച്ചെന്നാരോപിച്ച് എസ്.ഐയ്ക്ക് സസ്‌പെന്‍ഷന്‍. പോലീസ് ഓഫീസേഴ്‌സ് അസോസിയേഷന്‍ ജില്ലാ കമ്മിറ്റി അംഗം സുദര്‍ശന്‍ നായരെയാണ് സസ്‌പെന്‍ഡ് ചെയ്തത്.

ഫേസ്ബുക്കിലൂടെയാണ് സുദര്‍ശന്‍ രാഹുലിനെയും സോണിയയെയും അധിക്ഷേപിച്ചെന്നാരോപിച്ചാണ് നടപടി.

നേരത്തെ മുഖ്യമന്ത്രിയെ അവഹേളിച്ച് വാട്‌സ് ആപ്പിലൂടെ പോസ്റ്റ് പ്രചരിപ്പിച്ചെന്ന് ആരോപിച്ചു എക്‌സൈസ് സര്‍ക്കിള്‍ ഇന്‍സ്‌പെക്ടറെ സസ്‌പെന്‍ഷന്‍ ചെയ്തിരുന്നു. സുല്‍ത്താന്‍ബത്തേരി എക്‌സൈസ് സര്‍ക്കിള്‍ ഇന്‍സ്‌പെക്ടര്‍ വി. രാജേന്ദ്രനെയായിരുന്നു സസ്‌പെന്‍ഡ് ചെയ്തത്.

ഭരണഘടനാസ്ഥാപനങ്ങളിലുള്ളവരെ സര്‍ക്കാര്‍ ഉദ്യോഗസ്ഥന്‍ നവമാധ്യമങ്ങളിലൂടെയും അല്ലാതെയും വിമര്‍ശിക്കുന്നതും അവഹേളിക്കുന്നതും കുറ്റകരമായതിനാലാണ് അച്ചടക്കനടപടിയെന്നായരുന്നു എക്സൈസ് കമ്മീഷണറുടെ വിശദീകരണം.

മുഖ്യമന്ത്രിക്കും പൊലീസിനുമെതിരായ ഫേസ്ബുക്ക് പോസ്റ്റ് ഷെയര്‍ ചെയ്തതിന്റെ പേരില്‍ നേരത്തെ കമ്മിഷണര്‍ ഓഫീസ് ജീവനക്കാരനെയും സസ്‌പെന്‍ഷന്‍ ചെയ്തിരുന്നു. കൊല്ലം സിറ്റി കമ്മിഷണര്‍ ഓഫീസിലെ ജൂനിയര്‍ സൂപ്രണ്ടും എന്‍.ജി.ഒ അസോസിയേഷന്‍ നേതാവുമായ എസ്. ഷിബുവിനെതിരെയായിരുന്നു നടപടി.

We use cookies to give you the best possible experience. Learn more