| Friday, 10th May 2013, 12:10 pm

ഒഡിഷയിലെ പോസ്‌കോ ഖനനം: കേന്ദ്രത്തിന് തീരുമാനമെടുക്കാമെന്ന് സുപ്രീം കോടതി

ഡൂള്‍ന്യൂസ് ഡെസ്‌ക്

ഭുവനേശ്വര്‍ : ഒഡിഷയിലെ ജഗത്‌സിങ്പുരിലെ പോസ്‌കോ കമ്പനിക്ക് ഇരുമ്പയിര്‍ ഖനനത്തിന് അന്തിമാനുമതി നല്‍കുന്ന കാര്യത്തില്‍ കേന്ദ്രസര്‍ക്കാരിന് തീരുമാനമെടുക്കാമെന്ന് സുപ്രീം കോടതി. []

ഒഡീഷയില്‍ പോസ്‌കോ കമ്പനിയുടെ ഇരുമ്പ് ഖനനത്തിന് അനുമതി നിഷേധിച്ച ഒഡീഷ ഹൈക്കോടതി വിധി സുപ്രീംകോടതി റദ്ദാക്കി. ഖനനത്തിനെതിരെ നാട്ടുകാരുടെ സമരം തുടരുന്നതിനിടെയാണ് സുപ്രീംകോടതി വിധി.

നേരത്തെ ഖനനത്തിനായി സംസ്ഥാനസര്‍ക്കാര്‍ അനുവാദം ഇതിനെതിരെ ജിയോളജിക്കല്‍ മിനറല്‍ റിസോഴ്‌സ് മാനേജ്‌മെന്റ് സര്‍വീസ് (ജിയോമൈന്‍) ഹൈക്കോടതിയെ സമീപിക്കുകയായിരുന്നു.

ജിന്‍ഡാല്‍ സ്റ്റീല്‍സ് അടക്കമുള്ള കമ്പനികളെ മറികടന്നാണ് പോസ്‌കോയ്ക്ക് അനുമതി നല്‍കിയതെന്നായിരുന്നു ഇവരുടെ ആരോപണം.

ദക്ഷിണ കൊറിയന്‍ കമ്പനിയായ പോസ്‌കോയുടെ സ്റ്റീല്‍ പ്ലാന്റിനായി കാണ്ഡഹാര്‍ മലനിരകളില്‍ നിന്നും ഇരുമ്പ് അയിര്‍ ഖനനം ചെയ്യുന്നതിനെതിരെ പ്രദേശവാസികളുടെ വന്‍ പ്രതിഷേധസമരം നടക്കുകയാണ്.

ഖനനത്തിന് അനുമതി നല്‍കുന്ന കാര്യത്തില്‍ കേന്ദ്രസര്‍ക്കാരിന് തീരുമാനം എടുക്കാമെന്ന് പറുമ്പോഴും  കാണ്ഡഹാര്‍ ജില്ലയിലെ പ്രതിഷേധങ്ങള്‍ കൂടി കണക്കിലെടുക്കണമെന്നും കോടതി നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്.

നേരത്തെ ഹരജി പരിഗണിച്ച ഒഡീഷ ഹൈക്കോടതി എല്ലാ അപേക്ഷകരെയും പരിഗണിച്ച് വീണ്ടും തീരുമാനമെടുക്കാന്‍ ഉത്തരവിട്ടിരുന്നു. ഇതിനെതിരെ പോസ്‌കോ നല്‍കിയ ഹരജി പരിഗണച്ചിാണ് സുപ്രീംകോടതി പുതിയ ഉത്തരവിട്ടത്.

2010ലാണ് പോസ്‌കോയ്ക്ക് ഖനനാനുമതി നിഷേധിച്ച ഹൈക്കോടതി ഉത്തരവ് പുറത്ത് വരുന്നത്. ഒറീസ സര്‍ക്കാര്‍ നല്‍കിയ അനുമതിയാണ് ഹൈക്കോടതി സ്‌റ്റേ ചെയ്തത്.

യൂഡല്‍ഹി: ഒഡീഷയില്‍ പോസ്‌കോ കമ്പനിയുടെ ഇരുമ്പ് ഖനനത്തിന് അനുമതി നിഷേധിച്ച ഒഡീഷ ഹൈക്കോടതി വിധി സുപ്രീംകോടതി റദ്ദാക്കി. ഖനനത്തിനെതിരെ നാട്ടുകാരുടെ സമരം തുടരുന്നതിനിടെയാണ് സുപ്രീംകോടതി വിധി.

We use cookies to give you the best possible experience. Learn more