ലിസ്ബണ്‍: പോര്‍ച്ചുഗലില്‍ ഫൈസര്‍ കോവിഡ് വാക്സിന്‍ സ്വീകരിച്ചതിന് പിന്നാലെ ആരോഗ്യപ്രവര്‍ത്തക മരിച്ചു. പോര്‍ട്ടോയിലെ സോണിയ അസെവെഡോ എന്ന നഴ്സാണ് വാക്സിന്‍ ഡോസ് സ്വീകരിച്ച് 48 മണിക്കൂറുകള്‍ക്ക് ശേഷം മരണപ്പെട്ടത്. വാക്സിന്‍ സ്വീകരിച്ചതു കാരണമാണോ ഇവര്‍ മരിച്ചതെന്ന് വ്യക്തമല്ല.
പോര്‍ട്ടോയിലെ പോര്‍ച്ചുഗീസ് ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഓങ്കോളജിയിലാണ് സോണിയ ജോലി ചെയ്യുന്നത്.
സോണിയക്ക് നേരത്തെ ആരോഗ്യ പ്രശ്നങ്ങള്‍ ഒന്നും ഉണ്ടായിരുന്നില്ലെന്നാണ് ഇവരുടെ അച്ഛന്‍ അബിലിയോ അസെവെഡോ പറഞ്ഞത്.
തന്റെ മകള്‍ കൊവിഡ് വാക്സിന്‍ സ്വീകരിച്ചിരുന്നെന്നും എന്നാല്‍ അസസ്വത്ഥതകളൊന്നും ഉണ്ടായിരുന്നില്ലെന്നും പറഞ്ഞ അബിലിയോ സോണിയയുടെ മരണത്തിനുള്ള കാരണം എന്താണെന്ന് അറിയണമെന്നും ആവശ്യപ്പെട്ടു. ഡിസംബര്‍ മുപ്പതിനാണ് ഇവര്‍ കൊവിഡ് പ്രതിരോധ വാക്സിന്‍ സ്വീകരിച്ചത്.
പോര്‍ച്ചുഗലില്‍ കൊവിഡ് മൂലം 7,118 പേരാണ് ഇതുവരെ മരിച്ചത്. 427,000 കൊവിഡ് കേസുകളും പോര്‍ച്ചുഗലില്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടുണ്ട്.
ഡൂള്‍ന്യൂസിനെ ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ
Content Highlights: Portuguese health worker, 41, dies two days after getting the Pfizer covid vaccine