പോര്‍ച്ചുഗീസ്: കാലാവസ്ഥ വ്യതിയാനത്തിനെതിരായ ക്യാമ്പയിനിലൂടെ ലോക ശ്രദ്ധയാകര്‍ഷിച്ച പരിസ്ഥിതി പ്രവര്‍ത്ത ഗ്രെറ്റ തെന്‍ബര്‍ഗിന് പോര്‍ച്ചൂഗീസ് അവാര്‍ഡ്. അവാര്‍ഡ് തുകയായ എട്ട് കോടി 54 ലക്ഷം രൂപ പരിസ്ഥിതി ഗ്രൂപ്പുകള്‍ക്ക് നല്‍കുമെന്ന് ഗ്രെറ്റ പറഞ്ഞു.
‘ഇതെനിക്ക് സങ്കല്‍പ്പിക്കാവുന്നതിലും അപ്പുറത്തെ തുകയാണ്. ഈ തുക മുഴുവന്‍ എന്റെ ഫൗണ്ടേഷന്‍ വഴി കാലാവസ്ഥ വ്യതിയാനത്തിന്റെ പ്രത്യാഘാതങ്ങല്‍ ്അനുഭവിക്കുന്ന പാവപ്പെട്ടവര്‍ക്ക് വേണ്ടി പ്രവര്‍ത്തിക്കുന്ന സംഘടനകള്‍ക്ക് വിതരണം ചെയ്യും’. ഗ്രെറ്റ പറഞ്ഞു.
I’m extremely honoured to receive the Gulbenkian Prize for Humanity. We’re in a climate emergency, and my foundation will as quickly as possible donate all the prize money of 1 million Euros to support … ->
1/3 pic.twitter.com/Eti6AJXSvj— Greta Thunberg (@GretaThunberg) July 20, 2020
കാലാവസ്ഥ വ്യതിയാനത്തിനെതിരായി പൊതു മനസാക്ഷിയേയും യുവതലമുറയേയും ബോധവത്ക്കരിക്കാനുതകുന്ന പ്രവര്‍ത്തനങ്ങള്‍ കാഴ്ച്ചവെച്ചതിനാണ് ഗ്രെറ്റയ്ക്ക് ഗുല്‍ബെന്‍കിയന്‍ പ്രൈസ് ഫോര്‍ ഹുമാനിറ്റി ലഭിച്ചത്.
ഒന്നാം സമ്മാനം ബ്രസീലിലെ ആമസോണില്‍ കൊവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കുന്ന സംഘടനയ്ക്കാണ്. 100,000 യൂറോയാണ് സമ്മാന തുക.
ഡൂള്‍ന്യൂസിനെ ഫേസ്ബുക്ക്, ടെലഗ്രാം, പേജുകളിലൂടെയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ