പാരീസ്: ഫിഫ റാങ്കിങ്ങില്‍ ഉറുഗ്വേയെ പിന്തള്ളി പോര്‍ച്ചുഗല്‍ നാലാം സ്ഥാനത്തെത്തി. ബുധനാഴ്ച്ച പുറത്ത് വിട്ട റാങ്കിങ് പട്ടികയിലാണ് പോര്‍ച്ചുഗല്‍ സ്ഥാനം മെച്ചപ്പെടുത്തിയിരിക്കുന്നത്.
റാങ്കിങ്ങില്‍ ഏറ്റവും മികച്ച പ്രകടനം കാഴ്ച്ചവെച്ചത് ഇക്വഡോറും സ്വിറ്റ്സര്‍ലന്റുമാണ്. മൂന്ന് സ്ഥാനങ്ങളാണ് ഇരുടീമുകളും മെച്ചപ്പെടുത്തിയിരിക്കുന്നത്.[]
ഇരുപതാം റാങ്കിലുണ്ടായിരുന്ന ഇക്വഡോര്‍ പുതിയ റാങ്കിങ് പ്രകാരം പതിനേഴാം സ്ഥാനത്താണ്. ഇരുപത്തിമൂന്നാം സ്ഥാനത്തുള്ള സ്വിറ്റസര്‍ലന്റ് ഇരുപതാം സ്ഥാനത്തുമെത്തി.
സ്പെയിനാണ് റാങ്കിങ്ങില്‍ ഒന്നാമതായുള്ളത്. ജര്‍മനി രണ്ടും ഇംഗ്ലണ്ട് മൂന്നാം സ്ഥാനവും നിലനിര്‍ത്തി.