| Sunday, 29th March 2020, 8:54 am

പോര്‍ച്ചുഗലിലെ കുടിയേറ്റക്കാര്‍ താല്‍ക്കാലികമായി സ്വദേശികള്‍; കൊവിഡ് പ്രതിസന്ധിയില്‍ സുപ്രധാന നീക്കവുമായി പോര്‍ച്ചുഗല്‍

ഡൂള്‍ന്യൂസ് ഡെസ്‌ക്

ലിസ്ബണ്‍: പോര്‍ച്ചുഗലിലെ താമസവിസയ്ക്ക് അപേക്ഷ നല്‍കിയിരിക്കുന്ന കുടിയേറ്റക്കാര്‍ കുറച്ചു നാളത്തേക്ക് ഇനി രാജ്യത്തെ സ്വദേശികള്‍. രാജ്യത്തെ അഭയാര്‍ത്ഥികള്‍ക്ക് ഉള്‍പ്പെടെ പോര്‍ച്ചുഗലിലെ ദേശീയ മെഡിക്കല്‍ പരിരക്ഷ, തൊഴില്‍ ആനുകൂല്യങ്ങള്‍ തുടങ്ങിയവ ലഭ്യമാവും.

രാജ്യത്ത് കൊവിഡ് വ്യാപിക്കുന്ന സാഹചര്യത്തില്‍ കുടിയേറ്റക്കാര്‍ക്കും ആവശ്യ ആരോഗ്യ സുരക്ഷ ഉറപ്പാക്കാന്‍ വേണ്ടിയാണ് നടപടിയെന്നാണ് പോര്‍ച്ചുഗല്‍ ആഭ്യന്തര മന്ത്രാലയം പറയുന്നത്.

‘ ജനങ്ങള്‍ക്ക് അവരുടെ അപേക്ഷയുടെ നടപടി ക്രമങ്ങള്‍ പൂര്‍ത്തിയാവാത്തതിന്റെ പേരില്‍ ആരോഗ്യത്തിനും പൊതുസേവനത്തിനുമുള്ള അവകാശം നിഷേധിക്കപ്പെടരുത്. ഇത്തരമൊരു സാഹചര്യത്തില്‍ കുടിയേറ്റക്കാരുടെ അവകാശങ്ങളും ഉറപ്പാക്കേണ്ടതുണ്ട്,’ പോര്‍ച്ചുഗല്‍ ആഭ്യന്തര മന്ത്രാലയ പ്രതിനിധി ക്ലോഡിയ വെല്‍സൊ പറഞ്ഞു.

വാര്‍ത്തകള്‍ ടെലഗ്രാമില്‍ ലഭിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

അതിര്‍ത്തി മേഖലയിലെ ഉദ്യോഗസ്ഥര്‍ക്കും കുടിയേറ്റ അപേക്ഷകരും തമ്മില്‍ വരാനിടയുള്ള കൊവിഡ് വ്യാപനം തടയാനും ഈ പദ്ധതി ലക്ഷ്യം വെക്കുന്നു.

പോര്‍ച്ചുഗലില്‍ 100 പേരാണ് കൊവിഡ് ബാധിച്ച് മരിച്ചത്. 5170 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിക്കുകയും ചെയ്തു. പോര്‍ച്ചുഗലിന്റെ അയല്‍ രാജ്യമായ സ്‌പെയിനില്‍ കൊവിഡ് രൂക്ഷമായ അവസ്ഥയിലാണ്. 2019 ലെ കണക്കു പ്രകാരം പോര്‍ച്ചുഗലില്‍ 580000 കുടിയേറ്റക്കാരായിരാണ് ഉളള്ളത്. ആ വര്‍ഷം 135000 പേര്‍ക്ക് താമസ വിസ അനുവദിച്ചു കൊടുത്തിട്ടുമുണ്ട്.

 

We use cookies to give you the best possible experience. Learn more