ടിയാഗോ പോര്‍ച്ചുഗല്‍ ടീം വിട്ടു
DSport
ടിയാഗോ പോര്‍ച്ചുഗല്‍ ടീം വിട്ടു
ഡൂള്‍ന്യൂസ് ഡെസ്‌ക്
Tuesday, 18th January 2011, 1:34 pm

ന്യൂയോര്‍ക്ക്: പോര്‍ച്ചുഗല്‍ ഫുട്‌ബോള്‍ ടീമിലെ മധ്യനിര താരം ടിയാഗോ ടീം വിടാന്‍ തീരുമാനിച്ചു. വ്യക്തിപരമായ കാരണങ്ങളാലാണ് തീരുമാനമെന്ന് ടിയാഗോ വ്യക്തമാക്കി.

യുവെന്റ്‌സില്‍ നിന്നും അത്‌ലറ്റിക്കോ മാഡ്രിഡിലെത്തിയ താരം സ്‌കോട്ട്‌ലന്റിനെതിരെയുള്ള മല്‍സരത്തിലൂടെയാണ് ദേശീയടീമിലെത്തിയത്. 58 മല്‍സരങ്ങളില്‍ പോര്‍ച്ചുഗലിനായി ജേഴ്‌സിയണിഞ്ഞ ടിയാഗോ മൂന്നുഗോളുകള്‍ നേടിയിട്ടുണ്ട്.