2016ല്‍ യൂറോ കപ്പ് നേടുന്നതില്‍ നിര്‍ണായക പങ്കുവഹിച്ച വെട്ടിരാന്‍ റൂയി പാട്രീഷ്യോ ആണ് വല കാക്കാനെത്തുക. വലിയ ടൂര്‍ണമെന്ററുകളില്‍ അനുഭവം കുറവാണെങ്കിലും ഡിയോഗെ കോസ്റ്റയും ഗോള് കീപ്പിങ്ങില്‍ തന്റെ കഴിവ് തെളിയിക്കാനെത്തും.
പട നയിക്കാനെത്തുന്നത് സൂപ്പര്‍താരം ക്രിസ്റ്റ്യാനോ റൊണാള്‍ഡോയാണെങ്കിലും കുറച്ച് നാളുകളായി താരത്തിന്റെ ഫോമില്ലായ്മ ടീമില്‍ ആശങ്ക സൃഷ്ടിക്കുന്നുണ്ട്. നിര്‍ഭാഗ്യവശാല്‍ പോര്‍ചുഗലിന് ഇത്തവണ ജോട്ടയും പെഡ്രോ നീറ്റോയും ഇല്ലാത്തത് ആക്രമണ നിരക്ക് തിരിച്ചടിയാകും.
Cristiano Ronaldo is called-up by Portugal for the fifth time on a World Cup squad. 🇵🇹
He could be only the fourth player ever to play in five WC’s joining Germany’s Lothar Matthäus and Mexico’s Rafael Marquéz and Antonio Carbajal. 🤯 pic.twitter.com/Bw6iyYtukI
എന്നിരുന്നാലും 37കാരനായ റൊണാള്‍ഡോയെ സംബന്ധിച്ച് താരം ഇനിയൊരു ലോകകപ്പ് കളിക്കാനുണ്ടാകുമോ എന്നുറപ്പില്ലാത്തതിനാലും മുന്‍ ടൂര്‍ണമെന്റുകളില്‍ റോണോ കാഴ്ചവെച്ച മിന്നും പ്രകടനങ്ങള്‍ മുന്‍ നിര്‍ത്തിയുമാണ് അദ്ദേഹത്തിന് തന്നെ ക്യാപ്റ്റന്‍ സ്ഥാനം നല്‍കാന്‍ മാനേജ്‌മെന്റ് തീരുമാനിച്ചത്.
ഗ്രൂപ്പ് എച്ചില്‍ ഉറുഗ്വേ, ഘാന, ദക്ഷിണ കൊറിയ എന്നിവര്‍ക്കൊപ്പമാണ് പോര്‍ച്ചുഗല്‍.
OFFICIAL: Portugal have named their 26-man squad for the 2022 World Cup. 🇵🇹