‘ഞാന്‍ ഖത്തറില്‍ നിന്നും വന്നശേഷം റൊണാള്‍ഡോ പിന്നെ എന്നോട് സംസാരിച്ചിട്ടില്ല. മത്സരമുള്ള ദിവസം രാവിലെ അവന്‍ പോകാതെ നിന്നപ്പോള്‍ എന്തുകൊണ്ടാണ് പോവാത്തത് എന്നുള്ള കാരണം വിശദീകരിക്കാന്‍ ചെന്നപ്പോള്‍ അവന്‍ എന്നെ തെറ്റിദ്ധരിക്കുകയായിരുന്നു. എന്നാല്‍ എനിക്ക് അവനുമായുള്ള ബന്ധം ഒരു മകനെ പോലെയാണ്. ഓരോ തവണ ഫോണ്‍ റിങ്ങ് ചെയ്യുമ്പോളും അവനാണെന്ന് ഞാന്‍ കരുതും,’ സാന്റോസ് എ ബോലയോട് പറഞ്ഞു.
“Cristiano and I have not spoken to each other since the Qatar World Cup. My arms are open again to Cristiano Ronaldo, so that our relationship can be as strong as before.” pic.twitter.com/h9dyNjtWIv
എന്നാല്‍ ആ മത്സരത്തില്‍ 6-1ന്റെ തകര്‍പ്പന്‍ വിജയവുമായി പോര്‍ച്ചുഗല്‍ ക്വാര്‍ട്ടറില്‍ എത്തിയ പോര്‍ച്ചുഗല്‍ മൊറോക്കോയോട് പരാജയപ്പെടുകയായിരുന്നു. ഈ മത്സരത്തിലും ആദ്യ ഇലവനില്‍ റൊണാള്‍ഡോക്ക് സ്ഥാനം ഉണ്ടായിരുന്നില്ല. രണ്ടാം പകുതിയില്‍ സൂപ്പര്‍താരത്തെ കോച്ച് കളത്തില്‍ ഇറക്കിയെങ്കിലും കാര്യമായ ഫലം ഉണ്ടാക്കാന്‍ റൊണാള്‍ഡോക്ക് കഴിഞ്ഞില്ല. ഒടുവില്‍ മൊറോക്കോയോട് 1-0ത്തിന് തോറ്റ് പോര്‍ച്ചുഗല്‍ ലോകകപ്പില്‍ നിന്നും പുറത്താവുകയായിരുന്നു.
നിലവില്‍ റൊണാള്‍ഡോ പുതിയ പരിശീലകന്‍ റോബര്‍ട്ടോ മാര്‍ട്ടിനസിന്റെ കീഴില്‍ മിന്നും ഫോമിലാണ് കളിക്കുന്നത്.
2024ല്‍ ജര്‍മ്മനിയില്‍ വച്ച് നടക്കുന്ന യൂറോപ്യന്‍ ചാമ്പ്യന്‍ഷിപ്പിനുള്ള യോഗ്യത മത്സരങ്ങളില്‍ ഏഴ് മത്സരങ്ങളില്‍ നിന്നും ഒന്‍പത് ഗോളുകള്‍ നേടിക്കൊണ്ട് മികച്ച പ്രകടനമാണ് റോണോ കാഴ്ചവെക്കുന്നത്. 2024 യൂറോകപ്പിന് റോണോയുടെ മികവില്‍ യോഗ്യത നേടാനും പോര്‍ച്ചുഗലിന് സാധിച്ചിരുന്നു.
Content Highlight: Portugal Former coach Fernando Santos talks about Cristiano Ronaldo.