| Friday, 28th June 2024, 12:40 pm

മധ്യപ്രദേശിലും വിമാനത്താവളത്തിന്റെ മേൽക്കൂര തകർന്നു വീണു: തകർന്നത് മൂന്ന് മാസം മുമ്പ് മോദി ഉദ്ഘാടനം ചെയ്ത വിമാനത്താവളം

ഡൂള്‍ന്യൂസ് ഡെസ്‌ക്

ഭോപ്പാൽ: മധ്യപ്രദേശിലെ ജബൽപൂരിൽ വിമാനത്താവളത്തിന്റെ മേൽക്കൂര തകർന്നു വീണു. ജബൽപൂരിലെ ഡുംന വിമാനത്താവളത്തിൻ്റെ വികസിപ്പിച്ച പുതിയ ടെർമിനൽ കെട്ടിടത്തിന് മുന്നിലെ റൂഫിന്റെ മേൽ ഭാഗമാണ് തകർന്നു വീണത്. മൂന്ന് മാസം മുമ്പ് മാർച്ച് 10 ന് പ്രധാനമന്ത്രി നരേന്ദ്ര മോദി ഉദ്ഘാടനം ചെയ്ത വിമാനത്താവളത്തിന്റെ മേൽക്കൂരയാണ് തകർന്നത്.

Also Read: റോഡ് സൈഡിൽ അവന്റെ ഫ്ലക്സ് ഉയർന്നു നിൽക്കുന്നു അതും പ്രേമിച്ചുകൊണ്ട്, എനിക്ക് ശരിക്കും അഭിമാനം തോന്നി: റോഷൻ മാത്യു

രാവിലെ 11.30 ഓടെ, ആദായനികുതി വകുപ്പ് ഉദ്യോഗസ്ഥൻ എയർപോർട്ടിനുള്ളിലേക്ക് പോകാൻ കാറിൽ നിന്ന് പുറത്തിറങ്ങിയതിന് തൊട്ടുപിന്നാലെയായിരുരുന്നു സംഭവം.

മഴയെ തുടർന്ന് അസാധാരണമാംവിധം ഉയർന്ന അളവിലുള്ള വെള്ളം വന്നതാണ് അപകടത്തിന് കാരണമായതെന്നാണ് അധികൃതർ പറഞ്ഞത്. സമീപത്ത് പാർക്ക് ചെയ്തിരുന്ന ഒരു സർക്കാർ ഉദ്യോഗസ്ഥൻ്റെ കാറിന് വലിയ കേടുപാടുകൾ സംഭവിച്ചുവെന്നും ആളപായമില്ലെന്നും അധികൃതർ ചൂണ്ടിക്കാട്ടി.

അതേസമയം നിർമാണപ്രവർത്തനങ്ങളിലെ അഴിമതിയാണ് മേൽക്കൂര തകർന്നതിന് കാരണമെന്ന് കോൺഗ്രസ് നേതാക്കൾ പറഞ്ഞു.

കനത്ത മഴയെ തുടർന്ന് ദൽഹി വിമാനത്താവളത്തിന്റെ മേൽക്കൂര തകർന്നു വീണ് ഒരാൾ മരിച്ചിരുന്നു. ആഭ്യന്തര വിമാന സർവീസുകൾ മാത്രമുള്ള ടെർമിനൽ 1-ൽ നിന്നുള്ള എല്ലാ യാത്രയും താത്കാലികമായി നിർത്തിവച്ചതായി സിവിൽ ഏവിയേഷൻ മന്ത്രാലയം അറിയിച്ചിട്ടുണ്ട്. സംഭവത്തിൽ പരിക്കേറ്റ നാലു പേരെ സമീപത്തുള്ള ആശുപത്രിയിൽ പ്രവേശിപ്പിച്ചിട്ടുണ്ട്.

Content Highlight: Portion of new terminal’s canopy collapses at MP’s Jabalpur airport, damages income tax official’s car

We use cookies to give you the best possible experience. Learn more