national news
മുംബൈയില്‍ കെട്ടിടം തകര്‍ന്നു വീണു; ആളപായം റിപ്പോര്‍ട്ട് ചെയ്തിട്ടില്ല
ഡൂള്‍ന്യൂസ് ഡെസ്‌ക്
2019 Sep 10, 06:17 pm
Tuesday, 10th September 2019, 11:47 pm

മുംബൈ: മുംബൈയില്‍ കെട്ടിടം തകര്‍ന്നു വീണു. ക്രൗഫോര്‍ഡ് മാര്‍ക്കറ്റിലെ കെട്ടിടമാണ് തകര്‍ന്നുവീണത്. ഏഴ് ഫയര്‍ഫോഴ്സ് യൂണിറ്റുകള്‍ സ്ഥലത്തെത്തി രക്ഷാപ്രവര്‍ത്തനം നടത്തുകയാണ്.

ഡൂൾന്യൂസ് യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യാനായി ഇവിടെ ക്ലിക്ക് ചെയ്യൂ

ഇതുവരെ ആളപായം റിപ്പോര്‍ട്ട് ചെയ്തിട്ടില്ല. കെട്ടിടത്തിന്റെ ഒരുഭാഗമാണ് തകര്‍ന്നുവീണത്. ആരെങ്കിലും കെട്ടിടത്തിന്റെ അവശിഷ്ടങ്ങള്‍ക്കിടയില്‍ കുടുങ്ങിക്കിടപ്പുണ്ടോയെന്ന് കണ്ടെത്തുന്നതിനായി തിരച്ചില്‍ തുടരുകയാണ്.

വാര്‍ത്തകള്‍ ടെലഗ്രാമില്‍ ലഭിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

മുംബൈ ഡെപ്യൂട്ടി പൊലിസ് കമ്മീഷണറുടെ നേതൃത്വത്തില്‍ പൊലീസുകാരും രക്ഷാപ്രവര്‍ത്തനത്തില്‍ പങ്കാളികളായിട്ടുണ്ട്.