| Thursday, 22nd February 2018, 3:39 pm

ഭാരം കുറഞ്ഞ ന്യൂ പോര്‍ഷെ; ഇന്ത്യയിലെത്തിയ പുത്തന്‍ പോര്‍ഷെയുടെ സവിശേഷതകളറിയാം

ഡൂള്‍ന്യൂസ് ഡെസ്‌ക്

2018 പോര്‍ഷെ 911 GT3 RS ഇന്ത്യയില്‍ പുറത്തിറങ്ങി. ജര്‍മ്മന്‍ നിരയില്‍ ഏറ്റവും വേഗതയേറിയ നാച്ചുറലി ആസ്പിരേറ്റഡ് റോഡ് ലീഗല്‍ പോര്‍ഷെ കാറായാണ് പുതിയ പോര്‍ഷെയുടെ വരവ്.

പോളിയൂറിഥീന്‍ ഫ്രണ്ട് ബമ്പറിന്റെയും പുത്തന്‍ മഗ്‌നീഷ്യം അലോയ് വീലുകളുടെയും പശ്ചാത്തലത്തില്‍ ഭാരം വളരെയധികം കുറച്ചാണ് പുതിയ പോര്‍ഷെയുടെ വരവ്. 1,430 കിലോഗ്രാം മാത്രമാണ് 2018 പോര്‍ഷ 911 GT3 RS ന്റെ ആകെ ഭാരം. പുതിയ കാര്‍ബണ്‍ ഫൈബര്‍ ബോണറ്റും പരിഷ്‌കരിച്ച റിയര്‍ ഡിഫ്യൂസറും പോര്‍ഷ 911 GT3 RS ന്റെ മറ്റു വിശേഷങ്ങളാണ്.

പരിഷ്‌കരിച്ച നാച്ചുറലി ആസ്പിരേറ്റഡ് 4.0 ലിറ്റര്‍ ഫ്ളാറ്റ്-സിക്സ് എഞ്ചിനാണ് പുതിയ പോര്‍ഷെയുടെ പ്രധാന സവിശേഷത. 20 യവു അധിക കരുത്തും 10 ചാ അധിക ടോര്‍കും 2018 പോര്‍ഷെയ്ക്കുണ്ട്. 8,250 rpm യില്‍ 513 bhp കരുത്തും 6,000 rpm ല്‍ 470 Nm ടോര്‍കും ഉത്പാദിപ്പിക്കാന്‍ പുതിയ 911 GT3 RS ന് സാധിക്കും.

നിശ്ചലാവസ്ഥയില്‍ നിന്നും 100 കിലോമീറ്റര്‍ വേഗത കൈവരിക്കാന്‍ പുതിയ പോര്‍ഷ കാറിന് വേണ്ടത് 3.2 സെക്കന്‍ഡുകള്‍ മാത്രം. അതേസമയം മണിക്കൂറില്‍ 312 കിലോമീറ്ററാണ് പുതിയ പോര്‍ഷെ 911 GT3 RS ന്റെ പരമാവധി വേഗത. കൂടുതല്‍ ഡൗണ്‍ഫോഴ്സിനായി എയറോഡൈനാമിക് ഘടനയില്‍ വരുത്തിയ മാറ്റമാണ് വേഗത കുറയാന്‍ കാരണം.

പിന്നില്‍ ഉയര്‍ന്നു നിലകൊള്ളുന്ന റിയര്‍ വിംഗ് ഉള്‍പ്പടെ 911 GT3 RS ന് ലഭിച്ച മുഴുവന്‍ എയറോ, ചാസി അപ്ഗ്രേഡുകളും GT2 RS ല്‍ നിന്നും കടമെടുത്തതാണ്. പരിഷ്‌കരിച്ച സ്പ്രിങ് റേറ്റുകളിലും കണ്‍ട്രോള്‍ ആമുകളിലും ദൃഢതയേറിയ ബോള്‍ ജോയിന്റുകളാണ് ഇടംപിടിക്കുന്നത്.

2.74 കോടി രൂപയാണ് പുതിയ പോര്‍ഷെ 911 GT3 RS ന്റെ എക്സ്ഷോറൂം വില.

Latest Stories

We use cookies to give you the best possible experience. Learn more