| Wednesday, 25th May 2022, 1:47 pm

പോര്‍ക്കണ്ട സിങ്കം: വിക്രത്തിലെ ഗാനത്തിന്റെ ലിറിക്കല്‍ വീഡിയോ റിലീസ് ചെയ്തു

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

തെന്നിന്ത്യന്‍ സിനമാ പ്രേക്ഷകര്‍ ഏറെ കാത്തിരിക്കുന്ന സിനിമയാണ് ലോകേഷ് കനകരാജിന്റെ വിക്രം. ഉലക നായകന്‍ കമല്‍ ഹാസനൊപ്പം വിജയ് സേതുപതിയും ഫഹദ് ഫാസിലും സൂര്യയും ചിത്രത്തിലെത്തുന്നുണ്ട്. വലിയ പ്രതീക്ഷയോടെയാണ് ചിത്രത്തിനായി പ്രേക്ഷകര്‍ കാത്തിരിക്കുന്നത്.

ചിത്രത്തിലെ ‘പോര്‍ക്കണ്ട സിങ്കം’ എന്ന ഗാനത്തിന്റെ ലിറിക്കല്‍ വീഡിയോയാണ് ഏറ്റവും പുതുതായി അണിയറപ്രവര്‍ത്തകര്‍ പുറത്ത് വിട്ടിരിക്കുന്നത്. പതിഞ്ഞ താളത്തില്‍ പോകുന്ന ഗാനത്തിന്റെ ലിറിക്കല്‍ വീഡിയോയില്‍ സിനിമയിലെ രംഗങ്ങളും കാണിച്ച് പോകുന്നുണ്ട്.

രവി.ജി ആലപിച്ച ഗാനത്തിന്റെ വരികള്‍ എഴുതിരിക്കുന്നത് വിഷ്ണു എടവനാണ്. അനിരുദ്ധ് രവിചന്ദറാണ് ചിത്രത്തിന്റെ സംഗീത സംവിധാനം നിര്‍വഹിച്ചിരിക്കുന്നത്.

സോണി മ്യൂസിക് സൗത്ത് എന്ന യൂട്യൂബ് ചാനലിലൂടെയാണ് ഗാനം റിലിസ് ചെയ്തിരിക്കുന്നത്. നേരത്തെ വിക്രത്തിന്റെ ഓഡിയോ പകര്‍പ്പവകാശം റെക്കോഡ് തുകക്ക് സോണി മ്യൂസിക് സ്വന്തമാക്കിയതായി റിപ്പോര്‍ട്ടുകള്‍ ഉണ്ടായിരുന്നു.

രത്നകുമാറും ലോകേഷ് കനകരാജും ചേര്‍ന്നാണ് വിക്രത്തിന് തിരക്കഥ ഒരുക്കിയിരിക്കുന്നത്. രാജ്കമല്‍ ഫിലിംസ് ഇന്റര്‍നാഷണലിന്റെ ബാനറില്‍ കമല്‍ഹാസന്‍ തന്നെയാണ് ചിത്രം നിര്‍മിച്ചിരിക്കുന്നത്.

ജൂണ് മൂന്നിനാണ് ലോകമെമ്പാടുമുള്ള തീയറ്ററുകളില്‍ സിനിമയുടെ റിലീസ് നിശ്ചയിച്ചിരിക്കുന്നത്. വിക്രമില്‍ സൂര്യയും കമല്‍ ഹാസനും ഒന്നിക്കുന്നു എന്ന വാര്‍ത്തകള്‍ ചിത്രത്തിന്റെ ഓഡിയോ ലോഞ്ച് പരിപാടിക്ക് ഇടയിലാണ് കമല്‍ ഹാസന്‍ സ്ഥിരികരിക്കുന്നത് സ്ഥിരികരണത്തിന് പിന്നാലെ സൂര്യ ആരാധകരും ചിത്രത്തിന്റെ റിലീസിനായി കാത്തിരിക്കുകയാണ്.

Content highlight : Porkanda singam lyrical video from vikram movie released

We use cookies to give you the best possible experience. Learn more