സൈജു കുറുപ്പിനെ നായകനാക്കി നൗഷാദ് സാഫ്‌റോണ്‍ സംവിധാനം ചെയ്യുന്ന ‘പൊറാട്ട് നാടകം’ ടീസര്‍ പുറത്തിറങ്ങി. ഗാന്ധി ജയന്തി ദിനം കൂടിയായ ഇന്ന് ‘ഗാന്ധിജി പറഞ്ഞ ‘സ്വഭാവഗുണമില്ലെങ്കില്‍ സഹകരണമില്ല’ എന്ന വാചകത്തോട് കൂടിയാണ് ടീസര്‍ പുറത്തിറങ്ങിയത്.
അന്തരിച്ച പ്രശസ്ത സംവിധായകന്‍ സിദ്ദിഖിന്റെ സഹ സംവിധായകനായി പ്രവര്‍ത്തിച്ചു പോന്നിരുന്ന നൗഷാദ് സാഫ്രോണിന്റെ ആദ്യ ചിത്രം കൂടിയാണിത്. സുനീഷ് വാരനാട് ആണ് രചന നിര്‍വഹിക്കുന്നത് മോഹന്‍ലാല്‍, ഈശോ എന്നീ ചിത്രങ്ങള്‍ക്കു ശേഷം സുനീഷ് വാരനാട് തിരക്കഥ രചിക്കുന്ന ചിത്രം കൂടിയാണിത്. എമിറേറ്റ്സ് പ്രൊഡക്ഷന്‍സിന്റേയും മീഡിയ യൂണിവേഴ്‌സിന്റെയും ബാനറില്‍ വിജയന്‍ പള്ളിക്കര ആണ് ‘പൊറാട്ട് നാടകം’ നിര്‍മിക്കുന്നത്.
കേരളാ കര്‍ണാടക അതിര്‍ത്തിയിലെ ഗോപാലപുരം എന്ന ഗ്രാമത്തിലെ ലൈറ്റ് ആന്റ് സൗണ്ട് ഉടമയായ അബു എന്ന കഥാപാത്രത്തെയാണ് സൈജു കുറുപ്പ് ഈ ചിത്രത്തില്‍ അവതരിപ്പിക്കുന്നത്. ആ ഗ്രാമത്തില്‍ നടക്കുന്ന ചില സംഭവങ്ങള്‍ തികഞ്ഞ ആക്ഷേപഹാസ്യത്തിലൂടെ പ്രേക്ഷകര്‍ക്ക് മുന്നില്‍ എത്തിക്കുന്ന ചിത്രം ആണ് പൊറാട്ട് നാടകം.
സൈജു കുറുപ്പിന് ഒപ്പം രാഹുല്‍ മാധവ്, ധര്‍മ്മജന്‍ ബോള്‍ഗാട്ടി , സുനില്‍ സുഖദ, നിര്‍മല്‍ പാലാഴി, ബാബു അന്നൂര്‍, ഷുക്കൂര്‍, അനില്‍ ബേബി, ചിത്ര ഷേണായ്, ഐശ്വര്യ മിഥന്‍ കോറോത്ത്, ജിജിന, ചിത്ര നായര്‍, ഗീതി സംഗീത എന്നിവരും പ്രധാന വേഷങ്ങളില്‍ എത്തുന്നു. നൗഷാദ് ഷെരീഫ് ഛായാഗ്രഹണം നിര്‍വഹിക്കുന്ന ചിത്രത്തിന്റെ എഡിറ്റിങ് നിര്‍വഹിക്കുന്നത്. രാജേഷ് രാജേന്ദ്രന്‍ ആണ്. ബി. ഹരിനാരായണന്‍, ഫൗസിയ അബൂബക്കര്‍ എന്നിവരുടെ ഗാനങ്ങള്‍ക്ക് സംഗീതം നിര്‍വഹിക്കുന്നത് രാഹുല്‍ രാജ് ആണ്.