| Sunday, 28th July 2024, 11:27 am

അഭിമാനിക്കെടോ, ചാണകമെന്ന വിളിയേക്കാള്‍ നല്ലതല്ലേ അന്തം കമ്മിയെന്ന വിളി; ചിരിപ്പിച്ച് 'പൊറാട്ട് നാടകം' ടീസര്‍

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

സംവിധായകന്‍ സിദ്ദിഖിന്റെ നിര്‍മാണ മേല്‍നോട്ടത്തില്‍ എമിറേറ്റ്‌സ് പ്രൊഡക്ഷന്‍സും മീഡിയ യൂണിവേഴ്‌സും നിര്‍മിക്കുന്ന ഏറ്റവും പുതിയ ചിത്രമാണ് ‘പൊറാട്ട് നാടകം’. ചിത്രത്തിന്റെ ആദ്യ ടീസര്‍ പുറത്തിറങ്ങി. ഒരു മിനിട്ടും 17 സെക്കന്റും നീണ്ടു നില്‍ക്കുന്ന ടീസറാണ് പുറത്തു വന്നിരിക്കുന്നത്. സമൂഹത്തിലെ സമീപകാല സംഭവങ്ങളില്‍ നിന്ന് പ്രചോദനം ഉള്‍കൊണ്ട് ആക്ഷേപഹാസ്യ രൂപേണ ഒരുക്കിയിരിക്കുന്ന ചിത്രമാകും ഇതെന്നാണ് ടീസര്‍ നല്‍കുന്ന സൂചന.

സൈജു കുറുപ്പാണ് ചിത്രത്തില്‍ പ്രധാന കഥാപാത്രമായി എത്തുന്നത്. സിദ്ദീഖിന്റെ സംവിധാന സഹായിയായിരുന്ന നൗഷാദ് സാഫ്രോണ്‍ സംവിധാനം ചെയ്ത പൊറാട്ട് നാടകം ഒരുങ്ങിയത് സിദ്ദിഖിന്റെ മേല്‍നോട്ടത്തോടെയാണ്. സിദ്ദിഖിന്റെ ഒന്നാം ചരമവാര്‍ഷികത്തോടനുബന്ധിച്ച് ആഗസ്റ്റ് ഒമ്പതിനാണ് ഈ ചിത്രം തിയേറ്ററുകളിലെത്തുക. എമിറേറ്റ്‌സ് പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ വിജയന്‍ പള്ളിക്കര നിര്‍മിക്കുന്ന ‘പൊറാട്ട് നാടക’ത്തിന്റെ രചന നിര്‍വഹിച്ചിരിക്കുന്നത് ‘മോഹന്‍ലാല്‍’, ‘ഈശോ’ എന്നീ ചിത്രങ്ങളുടെ തിരക്കഥാകൃത്തും ഈ വര്‍ഷത്തെ മികച്ച ഹാസ്യകൃതിയ്ക്കുള്ള കേരള സാഹിത്യ അക്കാദമി അവാര്‍ഡ് ജേതാവുമായ സുനീഷ് വാരനാട് ആണ്.

ചിത്രത്തിന്റെ സംഗീത സംവിധാനം നിര്‍വഹിച്ചിരിക്കുന്നത് രാഹുല്‍ രാജ് ആണ്. സിനിമയില്‍ മണിക്കുട്ടി എന്ന് പേരുള്ള പശുവും ഒരു നിര്‍ണ്ണായക കഥാപാത്രത്തെ അവതരിപ്പിക്കുന്നുണ്ട്. സൈജു കുറുപ്പിന് പുറമെ രാഹുല്‍ മാധവ്, ധര്‍മജന്‍ ബോള്‍ഗാട്ടി, രമേഷ് പിഷാരടി, സുനില്‍ സുഗത, നിര്‍മല്‍ പാലാഴി, രാജേഷ് അഴീക്കോട്, അര്‍ജുന്‍ വിജയന്‍, ആര്യ വിജയന്‍, സുമയ, ബാബു അന്നൂര്‍, സൂരജ് തേലക്കാട്, അനില്‍ ബേബി, ഷുക്കൂര്‍ വക്കീല്‍, ശിവദാസ് മട്ടന്നൂര്‍, സിബി തോമസ്, ഫൈസല്‍, ചിത്ര ഷേണായി, ചിത്ര നായര്‍, ഐശ്വര്യ മിഥുന്‍, ജിജിന, ഗീതി സംഗീത തുടങ്ങിയവരും വേഷമിട്ടിരിക്കുന്നു.

ചിത്രത്തിന്റെ കോ-പ്രൊഡ്യൂസര്‍: ഗായത്രി വിജയന്‍. എക്‌സിക്യൂട്ടീവ് പ്രൊഡ്യൂസര്‍ :നാസര്‍ വേങ്ങര, ഛായാഗ്രഹണം: നൗഷാദ് ഷെരീഫ്, സംഗീതം: രാഹുല്‍ രാജ്, ചിത്രസംയോജനം: രാജേഷ് രാജേന്ദ്രന്‍, വസ്ത്രാലങ്കാരം: സൂര്യ രവീന്ദ്രന്‍, ചമയം: ലിബിന്‍ മോഹന്‍, കല: സുജിത് രാഘവ്, പി.ആര്‍.ഒ : മഞ്ചു ഗോപിനാഥ്, മുഖ്യ സംവിധാന സഹായി: അനില്‍ മാത്യൂസ് പൊന്നാട്ട്, സഹ സംവിധാനം: കെ.ജി.രാജേഷ് കുമാര്‍, നിര്‍മാണ നിര്‍വഹണം: ഷിഹാബ് വെണ്ണല, സ്റ്റില്‍സ് :രാംദാസ് മാത്തൂര്‍. പ്രൊഡക്ഷന്‍ എക്‌സിക്യൂട്ടീവ്: ആന്റണി കുട്ടമ്പുഴ, ലൊക്കേഷന്‍ മാനേജര്‍ പ്രസൂല്‍ അമ്പലത്തറ.

Content Highlight: Porattu Naadakam Movie First Teaser Out Now

We use cookies to give you the best possible experience. Learn more