കോഴിക്കോട്: പോരാളി ഷാജിയെന്ന ഇടത് അനുകൂല ഫേസ്ബുക്ക് അക്കൗണ്ട് സി.പി.ഐ.എമ്മിന്റേതല്ലെന്ന് ഡി.വൈ.എഫ്.ഐ സംസ്ഥാന സെക്രട്ടറിയും പാര്‍ട്ടി നേതാവുമായ എ.എ റഹീം. മീഡിയവണ്‍ സ്‌പെഷ്യല്‍ എഡിഷന്‍ ചര്‍ച്ചയ്ക്കിടെയായിരുന്നു അദ്ദേഹത്തിന്റെ പരാമര്‍ശം.
സി.പി.ഐ.എമ്മിനോ ഡി.വൈ.എഫ്.ഐക്കോ പോരാളി ഷാജിയുമായി ഒരു ബന്ധവുമില്ലെന്ന് എ.എ റഹീം പറഞ്ഞു. കെ.കെ ശൈലജയെ മന്ത്രിസ്ഥാനത്ത് തഴഞ്ഞതില്‍ പോരാളി ഷാജിയെപ്പോലുള്ളവരും എതിര്‍പ്പറിയിച്ചിരുന്നു എന്ന് പറഞ്ഞപ്പോഴായിരുന്നു റഹീമിന്റെ മറുപടി.
ശൈലജ ടീച്ചറെ മന്ത്രിയാക്കാത്തതില്‍ സോഷ്യല്‍ മീഡിയയില്‍ എതിര്‍പ്പുയര്‍ത്തുന്നത് എതിരാളികളാണെങ്കില്‍ ഇത് അനുചിതമാണെന്ന് പറയാം. ഇത് നിങ്ങളുടെ ഒപ്പമുള്ള പോരാളി ഷാജിയെ പോലുള്ളവര്‍ക്കുപോലും മനസ്സിലായിട്ടില്ല എന്നായിരുന്നു അവതാരകന്‍ അഭിലാഷ് മോഹന്റെ പരാമര്‍ശം. ഇതിന് മറുപടിയായാണ്, എ.എ റഹീമിന്റെ മറുപടി.
‘നിങ്ങളീ പറഞ്ഞ പോരാളി ഷാജിയെന്ന കഥാപാത്രം അജ്ഞാതമായ കഥാപാത്രമാണ്. ഈ പാര്‍ട്ടിക്കോ ഡി.വൈ.എഫ്.ഐ എന്ന യുവജന സംഘടനയ്‌ക്കോ ഒരു ബന്ധവുമില്ലാത്ത ഏര്‍പ്പാടാണ്. അജ്ഞാതരായവര്‍ ഇങ്ങനെ പലതും പറയും,’എന്നായിരുന്നു റഹീമിന്റെ പ്രതികരണം.
ഡൂള്‍ന്യൂസിനെ ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ
Content Highlight: Porali Shaji AA Rahim CPIM DYFI KK Shailaja Media One