Entertainment news
ത്രില്ലടിപ്പിക്കാൻ പോര്‍ തൊഴില്‍ ഒ.ടി.ടിയിലേക്ക്: റിലീസ് പ്രഖ്യാപിച്ചു
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
2023 Jul 27, 05:32 pm
Thursday, 27th July 2023, 11:02 pm

ശരത്കുമാര്‍ നായകനായി എത്തിയ ചിത്രമാണ് ‘പോര്‍ തൊഴില്‍’. അശോക് സെല്‍വനും ചിത്രത്തില്‍ പ്രധാന വേഷം കൈകാര്യം ചെയ്തിരുന്നു. മികച്ച പ്രതികരണമായിരുന്നു ചിത്രത്തിന് ലഭിച്ചത്. ഇപ്പോഴിതാ ശരത്കുമാര്‍ നായകനായ ചിത്രത്തിന്റെ ഒ.ടി.ടി റിലീസ് പ്രഖ്യാപിച്ചിരിക്കുകയാണ്.

സോണി ലിവിലാണ് ചിത്രം പ്രദര്‍ശനത്തിനെത്തുന്നത്. ഓഗസ്റ്റ് നാലിനായിരിക്കും സിനിമയുടെ സ്‍ട്രീമിങ് തുടങ്ങുക. വിഘ്‍നേശ് രാജയാണ് സിനിമ സംവിധാനം ചെയ്‍തത്. വിഘ്‍നേശ് രാജയും ആല്‍ഫ്രഡ് പ്രകാശും ചേർന്നാണ് തിരക്കഥ രചിച്ചിരിക്കുന്നത്.

അടുത്തിടെ ചെന്നൈയില്‍ ചിത്രത്തിന്‍റെ വിജയാഘോഷം നടന്നിരുന്നു. ‘പോര്‍ തൊഴില്‍’ പെട്ടെന്ന് 50 കോടി നേടിയിരുന്നു. ‘പോര്‍ തൊഴില്‍’ 100 ദിവസം എങ്കിലും പ്രദര്‍ശിപ്പിക്കണമെന്ന് ആ ചടങ്ങില്‍ ശരത്കുമാര്‍ തിയേറ്ററുകളോട് ആവശ്യപ്പെട്ടിരുന്നു. ‘പോര്‍ തൊഴില്‍’ വൻ വിജയമാകുന്നതിനാല്‍ ഒടിടി റിലീസ് വൈകിപ്പിക്കാൻ തീരുമാനിച്ചു എന്നും നേരത്തെ റിപ്പോര്‍ട്ടുകള്‍ ഉണ്ടായിരുന്നു.

ശരത്കുമാര്‍ ‘എസ്.പി ലോഗനാഥനാ’യപ്പോള്‍ ചിത്രത്തില്‍ ‘ഡി.എസ്‍.പി കെ. പ്രകാശാ’യി അശോക് സെല്‍വനും എത്തി. ‘നിഖില വിമൽ ആയിരുന്നു ചിത്രത്തിലെ നായിക.

നിഴല്‍ഗല്‍ രവി, ശരത് ബാബു, പി.എല്‍ തേനപ്പൻ, സുനില്‍ സുഖദയുമാണ് ചിത്രത്തിലെ മറ്റ് പ്രധാന വേഷങ്ങൾ കൈകാര്യം ചെയ്തത്.

ജേക്ക്‍സ് ബിജോയിയായിരുന്നു ചിത്രത്തിന്റെ സംഗീതം. കലൈസെല്‍വൻ ശിവജിയായിരുന്നു ചിത്രത്തിന്റെ ഛായാഗ്രാഹണം.

ക്രൈം ത്രില്ലര്‍ ഴോണറിലാണ് ചിത്രം ഒരുങ്ങിയത്. സമീര്‍ നായര്‍, ദീപക് സെഗാള്‍, മുകേഷ് ആര്‍ മേഹ്‍ത, സി വി സാരഥി, പൂനം മെഹ്‍റ, സന്ദീപ മേഹ്‍റ എന്നിവർ ചേർന്നാണ് ‘പോര്‍ തൊഴില്‍’ നിര്‍മിച്ചത്. അപ്ലോസ് എന്റര്‍ടെയ്‍ൻമെന്റും ഇ4 എക്സ്‍പെരിമെന്റ്‍സുമായിരുന്നു ചിത്രത്തിന്റെ ബാനര്‍. ചിത്രത്തിന്റെ വിതരണം ശക്തി ഫിലിം ഫാക്ടറി ആയിരുന്നു.

Content Highlight: Por Thozil Movie ott Release Announced