കാത്തിരിപ്പിന് വിരാമം; പോര്‍ തൊഴില്‍ ഒ.ടി.ടിയില്‍
Entertainment news
കാത്തിരിപ്പിന് വിരാമം; പോര്‍ തൊഴില്‍ ഒ.ടി.ടിയില്‍
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
Thursday, 10th August 2023, 8:47 pm

ശരത്കുമാര്‍ നായകനായി എത്തിയ ചിത്രമാണ് ‘പോര്‍ തൊഴില്‍’. അശോക് സെല്‍വനും ചിത്രത്തില്‍ പ്രധാന വേഷം കൈകാര്യം ചെയ്തിരുന്നു. മികച്ച പ്രതികരണമായിരുന്നു ചിത്രത്തിന് ലഭിച്ചത്. ഇപ്പോഴിതാ ചിത്രം ഒ.ടി.ടിയില്‍ റിലീസ് ആയിരിക്കുകയാണ്.

സോണി ലിവിലാണ് ചിത്രം സ്ട്രീമിങ് തുടങ്ങിയിരിക്കുന്നത്. നേരത്തെ ഓഗസ്റ്റ് നാലിനായിരിക്കും സ്ട്രീമിങ് തുടങ്ങുന്നത് എന്ന് റിപ്പോര്‍ട്ട് ഉണ്ടായിരുന്നുവെങ്കിലും റിലീസ് തീയതി നീണ്ടു പോവുകയായിരുന്നു.

വിശ് രാജയാണ് സിനിമ സംവിധാനം ചെയ്തിരിക്കുന്നത്. വിഘ്‌നശ് രാജയും ആല്‍ഫ്രഡ് പ്രകാശും ചേര്‍ന്നാണ് തിരക്കഥ രചിച്ചിരിക്കുന്നത്.

അടുത്തിടെ ചെന്നൈയില്‍ ചിത്രത്തിന്റെ വിജയാഘോഷത്തിനിടയില്‍ ‘പോര്‍ തൊഴില്‍’ 100 ദിവസം എങ്കിലും പ്രദര്‍ശിപ്പിക്കണമെന്ന് ശരത്കുമാര്‍ തിയേറ്ററുകളോട് ആവശ്യപ്പെട്ടിരുന്നു.


പോര്‍ തൊഴില്‍ വന്‍ വിജയമാകുന്നതിനാലാണ് ഒ.ടി.ടി റിലീസ് വൈകിപ്പിക്കാന്‍ തീരുമാനിച്ചത്. ശരത്കുമാര്‍ ‘എസ്.പി ലോഗനാഥനായപ്പോള്‍ ചിത്രത്തില്‍ ‘ഡി.എസ്.പി കെ. പ്രകാശായി വാക് സെല്‍വനും എത്തി. ‘നിഖില വിമല്‍ ആയിരുന്നു ചിത്രത്തിലെ നായിക.

നിഴല്‍ഗല്‍ രവി, ശരത് ബാബു, പി.എല്‍ തേനപ്പന്‍, സുനില്‍ സുഖദയുമാണ് ചിത്രത്തിലെ മറ്റ് പ്രധാന വേഷങ്ങള്‍ കൈകാര്യം ചെയ്തത്. ജേക്ക്‌സ് ബിജോയിയായിരുന്നു ചിത്രത്തിന്റെ സംഗീതം. കലൈസെല്‍വന്‍ ശിവജിയായിരുന്നു ചിത്രത്തിന്റെ ഛായാഗ്രാഹണം.

ക്രൈം ത്രില്ലര്‍ ജോണറിലാണ് ചിത്രം ഒരുങ്ങിയത്. സമീര്‍ നായര്‍, ദീപക് സെഗാള്‍, മുകേഷ് ആര്‍ മേഹ്ത, സി വി സാരഥി, പൂനം മെഹ്‌റ, സന്ദീപ മേഹ്‌റ എന്നിവര്‍ ചേര്‍ന്നാണ് ‘പോര്‍ തൊഴില്‍ നിര്‍മിച്ചത്. അപ്പോസ് എന്റര്‍ടെയ്ന്‍മെന്റും ഇ എക്‌സ്‌പെരിമെന്റ്‌സുമായിരുന്നു ചിത്രത്തിന്റെ ബാനര്‍. ചിത്രത്തിന്റെ വിതരണം ശക്തി ഫിലിം ഫാക്ടറി ആയിരുന്നു.

Content Highlight: Por Thozhil movie released on ott