| Saturday, 24th March 2018, 9:32 pm

ഹാദിയ കേസിന് ചെലവായത് 99.52 ലക്ഷമെന്ന് പോപ്പുലര്‍ ഫ്രണ്ട്

ഡൂള്‍ന്യൂസ് ഡെസ്‌ക്

കൊച്ചി: ഹാദിയക്കേസുമായി ബന്ധപ്പെട്ട് സുപ്രീംകോടതിയില്‍ ചെലവായ തുകയുടെ വിവരങ്ങള്‍ പുറത്ത് വിട്ട് പോപ്പുലര്‍ ഫ്രണ്ട് ഓഫ് ഇന്ത്യ സംസ്ഥാനസമിതി. കേസിന്റെ വിവിധ ഘട്ടങ്ങളിലായി കോടതിയില്‍ അഭിഭാഷകര്‍ക്ക് നല്‍കിയതുള്‍പ്പടെ ആകെ ചെലവായത് 99,52,324 രൂപയാണ്.

കേസില്‍ വിവിധഘട്ടങ്ങളിലായി കോടതിയില്‍ ഹാജരായ അഭിഭാഷകര്‍ക്ക് ഫീസിനത്തില്‍ 93,85,000 രൂപ ചെലവഴിച്ചു. യാത്രച്ചെലവ് ഇനത്തില്‍ 5,17,324 രൂപയും അഡ്വ. ഹാരിസ് ബീരാന്റെ ഓഫീസിലെ പേപ്പര്‍ വര്‍ക്കിന് 50,000 രൂപ നല്‍കിയതുള്‍പ്പടെ ആകെ 99,52,324 രൂപയാണ് കേസ് നടത്തിപ്പുമായി ബന്ധപ്പെട്ട് ചെലവായത്.

ഇന്ത്യയിലെ പ്രമുഖ അഭിഭാഷകരായിരുന്നു ഹാദിയയ്ക്കായി കോടതിയില്‍ എത്തിയത്.  ഇത്തരം ചെലവുകള്‍ വഹിക്കാന്‍ പോപ്പുലര്‍ ഫ്രണ്ടിന്റെ നേതൃത്വത്തില്‍ സംസ്ഥാന തലത്തില്‍ ധനസമാഹരണം വരെ നടത്തിയിരുന്നു.


ALSO READ: മീനും തിന്ന് വീട്ടിലെ സോഫ കീറുന്ന പൂച്ചകളുടെ സ്വഭാവമാണ് ചില പാര്‍ട്ടികള്‍ക്ക്’; സി.പി.ഐയ്ക്കതിരെ ജയരാജന്‍


ഹാദിയക്കേസിന്‍െ വിചാരണയ്ക്കായി സുപ്രീംകോടതിയില്‍ സീനിയര്‍ അഭിഭാഷകനായ കപില്‍ സിബല്‍ എഴുതവണയാണ് ഹാജരായത്. അതേസമയം ദുഷ്യന്ത് ദവേ മൂന്ന് തവണയും മര്‍സൂഖ് ബാഫഖി ഒരു തവണയും ഹാജരായിരുന്നു.
ഇവരെക്കൂടാതെ കെ.സി നസീര്‍, ഹാരീസ് ബിരാന്‍, കെ.പി മുഹമ്മദ് ഷരീഫ് എന്നിവരുടെ സൗജന്യ സേവനവും ഹാദിയയ്ക്ക് ലഭിച്ചിരുന്നു.

We use cookies to give you the best possible experience. Learn more