| Thursday, 10th December 2020, 8:45 pm

പോപ്പുലര്‍ ഫ്രണ്ട് ഓഫീസുകളിലെ റെയ്ഡ് അപലപനീയം; പ്രതികരണവുമായി സാമൂഹ്യപ്രവര്‍ത്തകര്‍

ഡൂള്‍ന്യൂസ് ഡെസ്‌ക്

കോഴിക്കോട്: പോപ്പുലര്‍ ഫ്രണ്ട് നേതാക്കളുടെ ഓഫീസിലും വീടുകളിലും എന്‍ഫോഴ്‌സ്‌മെന്റ് റെയ്ഡ് നടത്തിയതിനെതിരെ സാമൂഹ്യപ്രവര്‍ത്തകര്‍

നിയമപരമായും ജനാധിപത്യപരമായും പ്രവര്‍ത്തിക്കുന്ന പോപ്പുലര്‍ ഫ്രണ്ട് ഓഫ് ഇന്ത്യയുടെ ഓഫീസുകളിലും നേതാക്കളുടെ വീടുകളിലും എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് നടത്തിയ റെയ്ഡ് അപലപനീയമാണെന്ന് നേതാക്കള്‍ അറിയിച്ചു.

സംയുക്ത പ്രസ്താവനയിലാണ് നേതാക്കളുടെ പ്രതികരണം.

പോപുലര്‍ ഫ്രണ്ട് ഓഫ് ഇന്ത്യയെയും നേതാക്കളെയും ഇഡി വേട്ടയാടുന്നതിനെതിരെ സംയുക്ത പ്രസ്താവന

നിയമപരമായും ജനാധിപത്യപരമായും പ്രവര്‍ത്തിക്കുന്ന പോപ്പുലര്‍ ഫ്രണ്ട് ഓഫ് ഇന്ത്യയുടെ ഓഫീസുകളിലും നേതാക്കളുടെ വീടുകളിലും എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് നടത്തിയ റെയ്ഡ് അപലപനീയമാണ്.

പോപുലര്‍ ഫ്രണ്ട് ഓഫ് ഇന്ത്യയുടെ എട്ട് സംസ്ഥാന ഓഫിസുകളിലും അതിന്റെ ചെയര്‍മാനും ജനറല്‍ സെക്രട്ടറിയും ഉള്‍പ്പെടെയുള്ള ദേശീയ നേതാക്കളുടെ വീടുകളിലും ഒരേസമയം, യാതൊരു കാരണവുമില്ലാതെ റെയ്ഡ് ചെയ്തിരിക്കുകയാണ്.

രാജ്യത്ത് ആദ്യമായാണ് ഒരു സാമൂഹിക പ്രസ്ഥാനത്തെ ഇത്തരത്തില്‍ ഇഡി ലക്ഷ്യമിടുന്നത്. സ്ത്രീകളും കുട്ടികളും മാത്രമുള്ള വീടുകളിലേക്ക് ഉദ്യോഗസ്ഥര്‍ പൊടുന്നനെ തള്ളിക്കയറുകയും മണിക്കൂറുകളോളം അവരെ അടച്ചിടുകയും ചെയ്തത് യാതൊരുവിധ നടപടിക്രമങ്ങളും പാലിക്കാതെയാണ്, അത് കുട്ടികളില്‍ മാനസിക ആഘാതമുണ്ടാക്കി.

രാഷ്ട്രീയ എതിരാളികള്‍ക്കും സര്‍ക്കാരിനോട് വിയോജിക്കുന്നവര്‍ക്കും നേരെ കേന്ദ്ര ഏജന്‍സികളെ ആയുധമാക്കുന്ന ബി.ജെ.പി സര്‍ക്കാറിന്റെ സ്വേച്ഛാധിപത്യസ്വഭാവത്തിന് മറ്റൊരു തെളിവ് കൂടിയാണിത്.

ഹത്രാസ്, കാര്‍ഷിക സമരം പോലുള്ള ജനകീയ പ്രതിഷേധങ്ങളിലേക്ക്, പോപുലര്‍ ഫ്രണ്ടിന്റെ പേര് വലിച്ചിഴച്ച് തെറ്റായ കാര്യങ്ങള്‍ അവതരിപ്പിക്കാനാണ് ബി.ജെ.പി സര്‍ക്കാരുകള്‍ ശ്രമിക്കുന്നത്. യഥാര്‍ത്ഥ പ്രശ്നങ്ങളില്‍ നിന്ന് ദേശീയ ശ്രദ്ധ തിരിക്കുന്നതിന് കേന്ദ്രം ഉപയോഗിക്കുന്ന ഒരു സാധാരണ രീതിയാണിത്.

കഴിഞ്ഞ രണ്ട് പതിറ്റാണ്ടായി പോപുലര്‍ ഫ്രണ്ട് ഇത്തരം നിരവധി വ്യാജ ആരോപണങ്ങള്‍ക്ക് വിധേയമാകുന്നുണ്ട്. വസ്തുതാപരമായ അന്വേഷണങ്ങള്‍ക്കൊടുവില്‍ ആരോപണങ്ങള്‍ക്ക് കഴമ്പുണ്ടാവാറില്ല എന്നതാണ് മുന്‍കാല അനുഭവങ്ങള്‍.

സുതാര്യമായി പ്രവര്‍ത്തിക്കുന്ന പോപുലര്‍ ഫ്രണ്ട് ഓഫ് ഇന്ത്യ ഏത് അന്വേഷണത്തിനും തയ്യാറാണെന്ന് ഇതിനകം അധികാരികളെ അറിയിച്ചിരുന്നു. അതിനാല്‍ ഇത്തരം നടപടികള്‍ സംഘടനയെ അപകീര്‍ത്തിപ്പെടുത്താനുള്ള മറ്റൊരു ശ്രമമാണ്.

ജനാധിപത്യപരമായി പ്രവര്‍ത്തിക്കുന്ന സാമൂഹിക പ്രസ്ഥാനങ്ങള്‍ക്കും മനുഷ്യാവകാശ പ്രവര്‍ത്തകര്‍ക്കുമെതിരെ രാഷ്ട്രീയ പ്രേരിത ലക്ഷ്യത്തോടെ പ്രവര്‍ത്തിക്കുന്നത് അവസാനിപ്പിക്കണമെന്ന് ഞങ്ങള്‍ കേന്ദ്ര സര്‍ക്കാരിനോട് ആവശ്യപ്പെടുന്നു.

നിക്ഷിപ്ത താല്‍പ്പര്യങ്ങള്‍ക്കായികേന്ദ്ര ഏജന്‍സികളെയും ഭരണഘടനാ സ്ഥാപനങ്ങളെയും ദുരുപയോഗം ചെയ്യുന്നതില്‍ നിന്ന് സര്‍ക്കാര്‍ പിന്മാറണമെന്നും ഞങ്ങള്‍ ആവശ്യപ്പെടുന്നു.

സംയുക്ത പ്രസ്താവനയില്‍ ഒപ്പുവെച്ചവര്‍:

മൗലാന വലി റഹ്മാനി (ജനറല്‍ സെക്രെട്ടറി, ഓള്‍ ഇന്ത്യ മുസ്ലിം പേര്‍സണല്‍ ലോ ബോഡ്)
ജസ്റ്റിസ് ബി ജി കോല്‍സെ പാട്ടീല്‍ (മുന്‍ ജഡ്ജ് മുംബൈ ഹൈക്കോടതി)
നവൈദ് ഹാമിദ് (ഓള്‍ ഇന്ത്യ മുസ്ലിം മജ്ലിസെ മുശാവറ)
ഹസ്റത് സജാദ് നൊമാനി (ഓള്‍ ഇന്ത്യ മുസ്ലിം പേര്‍സണല്‍ ലോ ബോഡ്)
ഹസ്റത് സയ്ദ് സൗഹാര്‍ ചിശ്ത്തി (ദര്‍ഗ, അജ്മീര്‍ ശരീഫ്)
മൗലാനാ ഉംറയ്ന്‍ മഹ്ഫൂസ് റഹ്മാനി (നാഷണല്‍ സെക്രട്ടറി, ഓള്‍ ഇന്ത്യ മുസ്ലിം പേര്‍സണല്‍ ലോ ബോഡ്)
എം കെ ഫൈസി (പ്രസിഡണ്ട്, സോഷ്യല്‍ ഡെമോക്രാറ്റിക് പാര്‍ട്ടി ഓഫ് ഇന്ത്യ)
മുജ്തബ ഫാറൂഖ് (ഉപദേശക സമിതി അംഗം, ജമാഅത്തെ ഇസ്ലാമി)
ഡോക്ടര്‍ ലെനിന്‍ രഘുവംഷി (ഗ്വാഹാഞ്ചു, ഹ്യൂമന്‍ റൈറ്സ്)
ബിജേന്ദ്ര സിംഗ് (മുന്‍ എ ഡി ജി പി, യു പി)
ശ്രീമതി രാജ് ബാല ശര്‍മ (വൈസ് പ്രസിഡന്റ്, ബ്രാഹ്മിണ്‍ സഭ, ഹരിയാന)
നാഥ് സിംഗ് (വൈസ് പ്രസിഡന്റ്, ജാട്ട് മഹാസഭ)
ഡി സി കപില്‍ (പ്രസിഡന്റ്, ഓള്‍ ഇന്ത്യ ദളിത് മുസ്ലിം യുണൈറ്റഡ് മോര്‍ച്ച)
പ്രൊഫ: നന്ദിത നരേന്‍, അസ്സോസിയേറ്റ് പ്രൊഫ: ഡല്‍ഹി യൂണിവേഴ്സിറ്റി)
നിഷാന്ത് വര്‍മ്മ (രാഷ്ട്രീയ നിരീകഷകന്‍)
ബിട്ടു കെ ര്‍ (ണടട)
മണിക് സാമാജിദര്‍ (ജനറല്‍ സെക്രട്ടറി, പീപ്പിള്‍സ് ഫോറം)
താര രാജ് (ഡെമോക്രസി കല്ലേക്റ്റീവ്)
കെ കെ റായ് (അഡ്വക്കേറ്റ്, അലഹബാദ് ഹൈകോര്‍ട്ട്)
ഗോപാല്‍ മിശ്ര (മാധ്യമ പ്രവര്‍ത്തകന്‍)
അഡ്വ: രമേശ് കുമാര്‍ (അലഹബാദ് ഹൈകോര്‍ട്ട്)
രാജീവ് യാദവ് (ജനറല്‍ സെക്രട്ടറി, റിഹായ് മഞ്ച്)
ഗോപാല്‍ മേനോന്‍ (ഫിലിം ഡയറക്ടര്‍)

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

Content Highlight: Popular Front of India Enforcement Raid

We use cookies to give you the best possible experience. Learn more