കൊച്ചി: എസ്.എഫ്.ഐ പ്രവര്‍ത്തകന്‍ അഭിമന്യു വധത്തില്‍ ഒരാള്‍ കൂടി അറസ്റ്റില്‍. പോപ്പുലര്‍ ഫ്രണ്ട് കൊച്ചി ഏരിയ പ്രസിഡന്റ് അനസിനെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്.
ഗൂഢാലോചനയില്‍ അനസ് പങ്കാളിയാണെന്നും ഇതിനാലാണ് അറസ്റ്റ് ചെയ്തതെന്നും പൊലീസ് വ്യക്തമാക്കി. കൊലപാതകത്തില്‍ ഏഴാമത്തെ പ്രതിയാണ് അനസ്.
മഹാരാജാസ് കോളേജില്‍ വെച്ച് ക്യാംപസ് ഫ്രണ്ട് പ്രവര്‍ത്തകര്‍ കുത്തിക്കൊലപ്പെടുത്തിയ എസ്.എഫ്.ഐ നേതാവ് അഭിമന്യുവിനെതിരെ ഗൂഢാലോചന നേരത്തെ തന്നെ നടന്നിരുന്നതായി സൂചനയുണ്ടായിരുന്നു. അഭിമന്യു വധക്കേസിലെ പ്രതിയായ മുഹമ്മദ് എന്ന വിദ്യാര്‍ത്ഥി മാസങ്ങള്‍ക്കുമുന്‍പെ അഭിമന്യുവുമായി അടുക്കാന്‍ ശ്രമിച്ചിരുന്നു.
കേസില്‍ ആദ്യം അറസ്റ്റിലായ കോട്ടയം കങ്ങഴ പത്തനാട് ചിറയ്ക്കല്‍ ഹൗസില്‍ ബിലാല്‍ (19), ഫോര്‍ട്ട്കൊച്ചി കല്‍വത്തി പുതിയാണ്ടി ഹൗസില്‍ റിയാസ് (37), പത്തനംതിട്ട കുളത്തൂര്‍ നാരകത്തനാം കുഴിയില്‍ ഫറൂക്ക് (19) എന്നിവരെ അന്വേഷണ സംഘം വിശദമായി ചോദ്യം ചെയ്ത് വരികയാണ്. ഇവരില്‍ നിന്നാണ് കൃത്യത്തില്‍ പങ്കാളികളായ പ്രതികളെക്കുറിച്ച് വിവരങ്ങള്‍ ലഭിച്ചത്.
മഹാരാജാസില്‍ ക്യംപസ് ഫ്രണ്ട നടത്തിയ ആക്രമണത്തില്‍ അഭിമന്യു ഉള്‍പ്പടെ മൂന്നു പേര്‍ക്കാണ് കുത്തേറ്റത്.