അബുദാബി: യു.എ.ഇയിലെ പ്രശസ്തമായ സോഷ്യല്‍ മീഡിയ ആപ്പായ ടോടോക്ക് ജനങ്ങളുടെ വിവരങ്ങള്‍ രഹസ്യമായി ചോര്‍ത്തുന്നു എന്ന് റിപ്പോര്‍ട്ട്. ന്യൂയോര്‍ക്ക് ടൈംസിന്റെ റിപ്പോര്‍ട്ട് പ്രകാരം ടോടോക്ക് ഫോണില്‍ ഇന്‍സ്റ്റാള്‍ ചെയ്ത യു.എ.ഇ യിലെ എല്ലാവരുടെയും കോള്‍ വിവരങ്ങള്‍, സംഭാഷണങ്ങള്‍,ലൊക്കേഷനുകള്‍ തുടങ്ങിയ എല്ലാ വിവരങ്ങളും രഹസ്യമായി യു.എ.ഇ ഔദ്യോഗിക വൃത്തങ്ങള്‍ നിരീക്ഷിച്ചു വരികയായിരുന്നു.
കഴിഞ്ഞ വര്‍ഷമാണ് യു.എ.ഇയില്‍ ടോടോക് പ്രചാരത്തിലിറങ്ങിയത്. വാട്‌സ് ആപ്പ് സ്‌കൈപ്പ് തുടങ്ങിയ ആപ്പുകള്‍ക്ക് വിലക്കുള്ളതിനാല്‍ അതി വേഗം തന്നെ ടോടോക് പ്രശസ്തിയാര്‍ജിക്കുകയും ചെയ്തു.
ഡൂൾന്യൂസ് യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യാനായി ഇവിടെ ക്ലിക്ക് ചെയ്യൂ
യു.എ.ഇയില്‍ മാത്രമല്ല മറ്റു ചില ഗള്‍ഫ് രാജ്യങ്ങളിലും യു. എസിലും ടോടോക് അതി വേഗം വളര്‍ച്ച നേടി. ന്യൂയോര്‍ക്ക് ടൈംസിന്റെ റിപ്പോര്‍ട്ടില്‍ കഴിഞ്ഞ ആഴ്ച യു.എസില്‍ ഏറ്റവും കൂടുതല്‍ ഡൗണ്‍ലോഡ് ചെയ്യപ്പെട്ട ആപ്പ് ടോടോക് ആണെന്ന് വ്യക്തമാക്കുന്നു.