കൊവിഡ് മഹാമാരിയെ തുടര്‍ന്ന് രാജ്യത്ത് പ്രഖ്യാപിച്ച ലോക്ഡൗണ്‍ ലോകത്തൊട്ടാകെ നിരവധി പേരെയാണ് ബാധിച്ചത്. നിരവധി മനുഷ്യരുടെ ജോലി നഷ്ടമായി. പലരും വിഷാദരോഗികളായി.
ജോലിയില്ലാത്തതിനാല്‍ മറ്റേത് മേഖലയെ പോലെ സിനിമാ മേഖലയിലെ അഭിനേതാക്കളുടെയും മറ്റ് അണിയറ പ്രവര്‍ത്തകരുടെയും ജീവിതം ദുഷ്‌കരമാക്കിയിട്ടുണ്ട്. നിരവധി താരങ്ങള്‍ പലചരക്ക് കടകള്‍ ആരംഭിക്കുകയും പച്ചക്കറി വില്‍പ്പന നടത്തുകയും ചെയ്യുന്നുണ്ട്. മറ്റൊരു പ്രമുഖ നടന്‍ സാമ്പത്തിക പ്രതിസന്ധിയെ തുടര്‍ന്ന് മീന്‍ വില്‍പ്പന ആരംഭിച്ചു.
ജനപ്രിയ മറാത്തി ടി.വി ഷോയായ ഡോ. ബാബാ സാഹേബ് അംബേദ്കറിലൂടെ ശ്രദ്ധേയനായ മറാത്തി നടന്‍ രോഹന്‍ പട്‌നേക്കറാണ് സാമ്പത്തിക ബുദ്ധിമുട്ട് അനുഭവിക്കുന്നത്. ഇതിനെ തുടര്‍ന്നാണ് മീന്‍ വില്‍പ്പനക്കിറങ്ങിയത്.
രോഹന്റെ വരുമാനമാണ് കുടുംബത്തിന് ആകെയുള്ളത്. ഇത് മുടങ്ങിയതോടെയാണ് ഉണക്കമീന്‍ പാക്കറ്റുകള്‍ വില്‍ക്കാന്‍ രോഹന്‍ ആരംഭിച്ചത്. നേരത്തെ വിഷാദവും ആത്മഹത്യ ചിന്തകളും തന്നില്‍ ആരംഭിച്ചിരുന്നുവെന്നും ഇപ്പോള്‍ താനതിനെ മറികടന്നെന്നും രോഹന്‍ പറഞ്ഞു.
തന്റെ അഭിനയ ജീവിതം എന്താകുമെന്ന ആധിയിലാണ് രോഹന്‍. നേരത്തെ മൂന്നുമാസം കഴിഞ്ഞാല്‍ ആരംഭിക്കുമെന്നാണ് കരുതിയിരുന്നതെങ്കില്‍ ഇപ്പോള്‍ ഒരുറപ്പുമില്ലെന്നും രോഹന്‍ പറഞ്ഞു. ഉണക്കമീന്‍ വില്‍ക്കുന്നതില്‍ നാണക്കേടില്ലെന്നും വിശപ്പിന് ജോലിയെന്താണെന്ന് അറിയില്ലല്ലോ എന്നും രോഹന്‍ പറഞ്ഞു.
ഡൂള്‍ന്യൂസിനെ ഫേസ്ബുക്ക്, ടെലഗ്രാം, ഹലോ പേജുകളിലൂടെയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ