| Tuesday, 28th March 2017, 4:02 pm

Video:- ഇസ്‌ലാമോഫോബിയക്ക് പോപ്പിന്റെ മറുപടി; കുടിയേറ്റക്കാരനായ മുസ്‌ലിമിന്റെ വീട്ടില്‍ സന്ദര്‍ശനവുമായി പോപ് ഫ്രാന്‍സിസ്

ഡൂള്‍ന്യൂസ് ഡെസ്‌ക്

മിലാന്‍: ഇറ്റലിയുടെ സാമ്പത്തിക തലസ്ഥാനമായ മിലാന്‍ സന്ദര്‍ശനത്തിനിടെ കുടിയേറ്റക്കാരനായ ഇസ്‌ലാം മത വിശ്വാസിയുടെ ഗൃഹ സന്ദര്‍ശനം നടത്തി പോപ് ഫ്രാന്‍സിസ് മാര്‍പാപ്പ. മിലാനിലെ സാധാരണക്കരുടെ വീടുകള്‍ സന്ദര്‍ശിക്കുന്നതിനിടെയാണ് പോപ് ഇസ്‌ലാം മത വിശ്വാസിയുടെ വീട് സന്ദര്‍ശിച്ചതും അനുഗ്രഹം നല്‍കിയതും.


Also read വോട്ടിടാന്‍ പോകുന്ന ദിവസം ആര്‍ത്തവം വന്നാല്‍ ഞങ്ങള്‍ വീട്ടിലിരിക്കട്ടേ; എം.എം ഹസ്സനോട് ശ്രീബാല കെ. മേനോന്‍ 


മുസ്‌ലിം ഭൂരിപക്ഷ രാജ്യങ്ങള്‍ക്ക് അമേരിക്ക വിലക്കേര്‍പ്പെടുത്തുകയും ഇസ്‌ലാം മത വിശ്വാസികളായ കുടിയേറ്റക്കാര്‍ക്ക് രാജ്യത്ത വിലക്കേര്‍പ്പെടുത്തുകയും ചെയ്ത ഇതേ കാലഘട്ടത്തിലാണ് മൊറോക്കയില്‍ നിന്നുള്ള കുടിയേറ്റക്കാരന്റെ വീട്ടില്‍ പോപ് ഫ്രാന്‍സിസ് മാര്‍പാപ്പയെത്തുന്നത്.

ഏകദിന മിലാന്‍ സന്ദര്‍ശനത്തിനെത്തിയെ പോപ് ഹൗസിങ് പ്രൊജക്ട് മേഖലയിലേക്കായിരുന്നു ആദ്യം എത്തിയത്. മൂന്ന് അപ്പാര്‍ട്‌മെന്റുകള്‍ സന്ദര്‍ശിച്ച മാര്‍പാപ്പ മൊറാക്കോയില്‍ നിന്നുള്ള കുടിയേറ്റക്കാരനായ അബ്ദുള്‍ കരീമിന്റെ വീട്ടിലേക്കായിരുന്നു പോയത്. കുടിയേറ്റക്കാരെയും ഇസ്‌ലാം വംശജരെയും തീവ്രവാദികളായി മുദ്രകുത്തപ്പെടുന്ന കാലത്താണ് മാര്‍പാപ്പ കുടിയേറ്റക്കാരനായ ഇസ്‌ലാം മത വിശ്വാസിയുടെ വീട്ടിലെത്തുന്നത് എന്നത് ശ്രദ്ധേയമാണ്.


Dont miss ബാങ്ക് അക്കൗണ്ടുമായും മറ്റും ആധാര്‍ ലിങ്ക് ചെയ്തവര്‍ക്കും ‘പണി കിട്ടിയേക്കാം’: വസ്തുത ഇതാണ്


വീട്ടിലെത്തിയ പോപിനെ സ്വാദിഷ്ടമായ വിഭവങ്ങളും പെയിന്റിങ്ങുകളും നല്‍കിയാണ് കുടുംബം സ്വീകരിച്ചത്. കരീമിന്റെ ഭാര്യയ്ക്കും മൂന്നു കുട്ടികള്‍ക്കുമൊപ്പം ഫോട്ടോയ്ക്ക് പോസ് ചെയ്ത മാര്‍പാപ്പ കുട്ടിയില്‍ നിന്നും അവന്‍ വരച്ച ചിത്രങ്ങള്‍ സ്വീകരിക്കുകയും കുട്ടിയോട് നന്ദി പറയുകയും ചെയ്തു. അപ്പാര്‍ട്‌മെന്റിലെ മറ്റു കുടുംബങ്ങള്‍ സന്ദര്‍ശിച്ച മാര്‍പാപ്പ, അസുഖ ബാധിതയായ മുതിര്‍ന്ന സ്ത്രീയുമായും ഫോണിലൂടെ സംസാരിക്കുകയും ചെയ്തു.

സുഖ വിവരങ്ങള്‍ അന്വേഷിച്ച മാര്‍പാപ്പ രോഗം നിങ്ങളെ അലട്ടുന്നുണ്ടോയെന്നും ഫോണിലൂടെ ചോദിക്കുന്നുണ്ട്. അസുഖങ്ങളെല്ലാം ശരിയാകുമെന്ന് ആശ്വസിപ്പിച്ച മാര്‍പാപ്പ താന്‍ നിങ്ങളെ അനുഗ്രഹിച്ചിരിക്കുന്നതായും ഫോണിലൂടെ പറയുന്നു. തുടര്‍ന്ന് മിലാനിലെ ജയിലും മാര്‍പാപ്പ സന്ദര്‍ശിച്ചു.

മാര്‍പാപ്പ തന്റെ വീട് സന്ദര്‍ശിച്ചത് പറഞ്ഞറിയിക്കാന്‍ പറ്റാത്ത അനുഭവമാണെന്നായിരുന്നു സന്ദര്‍ശന ശേഷം കരീമിന്റെ പ്രതികരണം. ” വളരെ വികാര നിര്‍ഭരമായിരുന്നു അത്. എന്റെ ഒരു സുഹൃത്ത് വീട്ടില്‍ വന്നത് പോലെയാണ് എനിക്ക് തോന്നിയത് കരീം പറഞ്ഞു. മൊറാക്കോയില്‍ നിന്ന് മിലാനിലെത്തിയ കരീം ഇപ്പോള്‍ മിലാനില്‍ അറബിക് അധ്യാപകനായും ഫാര്‍മസ്യൂട്ടിക്കല്‍ ഫാക്ടറിയില്‍ തൊഴിലാളിയായും പ്രവര്‍ത്തിക്കുകയാണ്.

Watch Video :

We use cookies to give you the best possible experience. Learn more