പാരിസ്: പോപ്പ് വേണ്ടേ വേണ്ടെന്ന് പറഞ്ഞ് സ്ത്രീ സംഘടനയായ ഫീമെന്റെ നേതൃത്വത്തില്‍ പാരീസ് നോട്ടര്‍ഡാം പള്ളിയില്‍ മേല്‍വസ്ത്രമുരിഞ്ഞ് പ്രതിഷേധം. പോപിന്റെ രാജിപ്രഖ്യാപനത്തില്‍ ആഹ്ലാദം പ്രകടിപ്പിച്ചുകൊണ്ട് ഇനി പോപ് വേണ്ടെന്ന് ശരീരത്തില്‍ എഴുതിയും പോപ്പ് നൊ മോര്‍ എന്ന മുദ്രാവാക്യം മുഴക്കിയുമാണ് എട്ട് പേരടങ്ങുന്ന ഫീമെന്‍ പ്രവര്‍ത്തകരുടെ നഗ്‌നതാ പ്രതിഷേധം.[]
ചൊവ്വാഴ്ച നീളമുള്ള കോട്ടണിഞ്ഞ് അള്‍ത്താരയ്ക്ക് സമീപത്തേക്കടുത്തെത്തിയ ഇവര്‍ വിവസ്ത്രരായി പ്രതിഷേധിക്കുകയായിരുന്നു. “വിശ്വാസം ആപല്‍സന്ധിയില്‍” “ഇനിയൊരു പോപ് വേണ്ട, ബൈ ബൈ ബെനഡിക്ട്, നോ മോര്‍ ഹോമോ ഫോബ്, ഈ ലോകത്തെ ഞങ്ങള്‍ അഭിനന്ദിക്കുന്നു” തുടങ്ങിയ മുദ്രാവാക്യങ്ങള്‍ ശരീരത്തില്‍ എഴുതിയും മുദ്രാവാക്യം മുഴക്കി കത്തീഡ്രലിലെ മണിമുഴക്കിയായിരുന്നു പ്രതിഷേധം.
ഏതാനും മിനുട്ടുകള്‍ നീണ്ട പ്രതിഷേധക്കാരെ കത്തീഡ്രലിന്റെ സുരക്ഷാ വിഭാഗം ബലം പ്രയോഗിച്ച് പുറത്താക്കി. അടിയേറ്റ് കരഞ്ഞുകൊണ്ട് “ഞങ്ങള്‍ സ്വവര്‍ഗലൈംഗികതയില്‍ വിശ്വസിക്കുന്നു”വെന്നും പോപ്പിന്റെ ആവശ്യം ഇനിയില്ലെന്ന് കത്തീഡ്രലിന്റെ പുറത്തും മുദ്രാവാക്യം മുഴക്കി.
“”കത്തോലിക്ക് മാഫിയയുടെ തലവനും ഫാസിസ്റ്റുമായ ബനഡിക്ട് പതിനാറമന്‍ രാജിവെച്ചതില്‍ ഈ ലോകത്തെ ഞങ്ങള്‍ അഭിനന്ദിക്കുന്നു. ഇതൊരു പ്രതീകാത്മ സമരമാണ്. ഇന്ന് ഫ്രാന്‍സില്‍ സ്വവര്‍ഗ വിവാഹത്തിനായി വോട്ടിംഗ് നടക്കുന്ന ദിവസമാണ്. പഴയ പോപ്പ് ഗേ വിവാഹത്തിനെതിരെ കടുത്ത നിലപാടെടുത്ത വ്യക്തിയാണ്.”” ഫെയ്‌സ് ബുക്ക് പേജില്‍ ഫീമെന്‍ എഴുതി.
ഫീമെന്‍ ഇതിന് മുമ്പ് വിശ്വാസികളെ അഭിസംബോന്ധന ചെയ്യുന്നതിനിടെ പോപ്പിനെതിരെ പ്രതിഷേധിച്ചിരുന്നു. സെന്റ് പീറ്റേഴ്‌സ് സ്‌ക്വയറില്‍ നാല് പേരടങ്ങുന്ന ഫീമെന്‍ പ്രവര്‍ത്തകര്‍ മേല്‍ വസ്ത്രമുരിഞ്ഞ് ഷട് അപ് പോപ്പ് എന്ന് മുദ്രാവാക്യം മുഴക്കിയായിരുന്നു പ്രതിഷേധം.
ഈജിപ്തില്‍ മുര്‍സി ഗവണ്‍മെന്റിനെതിരെയും ഫീമെന്‍ നഗ്നതാ പ്രതിഷേധവുമായി രംഗത്തെത്തിയിരുന്നു.