നാഗസാക്കി സന്ദര്‍ശിച്ച് മാര്‍പാപ്പ; രാജ്യങ്ങള്‍ ആണവായുധങ്ങള്‍  ഉപേക്ഷിക്കാന്‍ ആഹ്വാനം
World
നാഗസാക്കി സന്ദര്‍ശിച്ച് മാര്‍പാപ്പ; രാജ്യങ്ങള്‍ ആണവായുധങ്ങള്‍  ഉപേക്ഷിക്കാന്‍ ആഹ്വാനം
ഡൂള്‍ന്യൂസ് ഡെസ്‌ക്
Sunday, 24th November 2019, 10:30 pm

ടോക്കിയോ: ആണവായുധങ്ങള്‍ ഉപയോഗിക്കുന്നതില്‍ നിന്നും രാജ്യങ്ങള്‍ പിന്‍മാറണമെന്നാവശ്യപ്പെട്ട് ഫ്രാന്‍സിസ് മാര്‍പ്പാപ്പ. ജപ്പാന്‍ സന്ദര്‍ശനത്തിന്റെ രണ്ടാമത്തെ ദിനത്തില്‍ സംസാരിക്കുകയായിരുന്നു മാര്‍പ്പാപ്പ. രണ്ടാം ലോക മഹായുദ്ധത്തില്‍ അമേരിക്കന്‍ ആണവബോബുംകള്‍ തകര്‍ത്ത ജപ്പാനിലെ നാഗസാക്കിയില്‍ വെച്ചാണ് മാര്‍പ്പാപ്പയുടെ പ്രസ്താവന.
ആണവായുധങ്ങളുടെ ഉപയോഗം രാജ്യങ്ങള്‍ക്ക് ബാലിശമായ സുരക്ഷിത്വമാണ് നല്‍കുന്നത്.

വാര്‍ത്തകള്‍ ടെലഗ്രാമില്‍ ലഭിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ
ആണവായുധങ്ങള്‍ക്കായി ഉപയോഗിക്കുന്ന പണം ലോകത്തെ ദാരിദ്ര നിര്‍മാര്‍ജനത്തിനു പരിസ്ഥിതി സംരക്ഷണത്തിനുമായി ഉപയോഗിക്കാനും മാര്‍പ്പാപ്പ ആഹ്വാനം ചെയ്തു. ഒപ്പം നാഗസാക്കി സ്മാരകത്തില്‍ പുഷ്പങ്ങളും സമര്‍പ്പിച്ചു. 38 വര്‍ഷങ്ങള്‍ക്കിടയില്‍ ആദ്യമായാണ് ഒരു മാര്‍പാപ്പ ജപ്പാന്‍ സന്ദര്‍ശിക്കുന്നത്.

ഡൂൾന്യൂസ് യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യാനായി ഇവിടെ ക്ലിക്ക് ചെയ്യൂ