'നരകം ഇല്ല എന്ന് പറഞ്ഞിട്ടില്ല'; പോപ്പ് ഫ്രാന്‍സിസിന്റെ പേരില്‍ പ്രചരിക്കുന്നത് വ്യാജവാര്‍ത്തയെന്ന് വത്തിക്കാന്‍
Vatican
'നരകം ഇല്ല എന്ന് പറഞ്ഞിട്ടില്ല'; പോപ്പ് ഫ്രാന്‍സിസിന്റെ പേരില്‍ പ്രചരിക്കുന്നത് വ്യാജവാര്‍ത്തയെന്ന് വത്തിക്കാന്‍
ഡൂള്‍ന്യൂസ് ഡെസ്‌ക്
Friday, 30th March 2018, 10:15 pm

വത്തിക്കാന്‍ സിറ്റി: പോപ്പ് ഫ്രാന്‍സിസിന്റെ പേരില്‍ പ്രചരിക്കുന്നത് വ്യാജവാര്‍ത്തയാണെന്ന് വത്തിക്കാന്‍. നരകം ഇല്ല എന്ന് മാര്‍പാപ്പ പറഞ്ഞിട്ടില്ല എന്ന് വത്തിക്കാന്‍ വ്യക്തമാക്കി. പ്രമുഖ ഇറ്റാലിയന്‍ മാധ്യമപ്രവര്‍ത്തകനോട് മാര്‍പാപ്പ “നരകം എന്നൊന്നില്ല” എന്ന് പറഞ്ഞതായി നേരത്തേ റിപ്പോര്‍ട്ടുകള്‍ ഉണ്ടായിരുന്നു.

ഇറ്റലിയിലെ “ലാ റിപ്പബ്ലിക്ക” എന്ന പത്രത്തില്‍ പ്രസിദ്ധീകരിച്ച ലേഖനത്തിലാണ് ഇക്കാര്യം ഉദ്ധരിച്ചിട്ടുള്ളത്. ലേഖനത്തില്‍ പോപ്പ് പറഞ്ഞതായി വന്നിട്ടുള്ളത് ഒന്നും തന്നെ വിശ്വസിനീയമല്ല എന്ന് വത്തിക്കാന്‍ വിശദീകകരിക്കുന്നു.


Also Read: കുട്ടനാടന്‍ മാര്‍പ്പയ്ക്ക് മോശം റിവ്യു എഴുതിയ മാതൃഭൂമിയെ പരിഹസിച്ച് കുഞ്ചാക്കോബോബന്‍


“ലാ റിപ്പബ്ലിക്ക”യുടെ സ്ഥാപകനായ യൂജിന്യോ സ്‌കാല്‍ഫാരിയുമായി നടന്ന സ്വകാര്യ കൂടിക്കാഴ്ചയെ ആധാരമാക്കിയാണ് ലേഖനം പ്രസിദ്ധീകരിച്ചിട്ടുള്ളത്. നരകവും അതിന്റെ നിത്യതയും നിലനില്‍ക്കുന്നുവെന്നാണ് കത്തോലിക്കാ പള്ളിയുടെ രേഖകള്‍ ഉറപ്പിച്ചു പറയുന്നത്.

പാപികളുടെ ആത്മാക്കള്‍ നരകത്തിലേക്ക് പോകുമെന്നും അവിടെ അവര്‍ നിത്യമായ നരകാഗ്നിയില്‍ ശിക്ഷ അനുഭവിക്കുമെന്നുമാണ് കത്തോലിക്കാ സഭയുടെ നിലപാട്.


Don”t Miss: ‘നക്ഷത്രസമൂഹത്തില്‍ ഉള്ളത് പൂജ്യം നക്ഷത്രമോ?’; ശാസ്ത്രവാര്‍ത്തയില്‍ മണ്ടത്തരമെഴുതി മനോരമ


93-കാരനായ യൂജിന്യോ സ്‌കാല്‍ഫാരി നിരീശ്വരവാദിയാണെന്നും 2013 മുതല്‍ പോപപ് ഫ്രാന്‍സിസുമായി സൗഹൃദത്തിലായതാണെന്നും വത്തിക്കാന്‍ വ്യക്തമാക്കി. പോപ്പ് പറഞ്ഞ വാക്കുകള്‍ അതേ പോലെ ലേഖനത്തില്‍ പ്രസിദ്ധീകരിച്ചിട്ടില്ല എന്നും വത്തിക്കാന്‍ പ്രസ്താവനയില്‍ പറയുന്നു.

നരകം ഉണ്ടെന്നും അത് നിത്യമാണെന്നും മുന്‍പ് 2007-ല്‍ പോപ്പ് ബെനഡിക്ട് പതിനാറാമന്‍ പറഞ്ഞിരുന്നു. ജോണ്‍പോള്‍ രണ്ടാമന്‍ മാര്‍പാപ്പയും 1999-ല്‍ സമാനമായ പ്രസ്താവന നടത്തിയിരുന്നു.


Also Watch DoolNews Video Report