|

ഇനിയും യുദ്ധങ്ങള്‍ വേണ്ട, ആയുധങ്ങളുടെ ഉല്‍പാദനവും കച്ചവടവും നമുക്ക് നിര്‍ത്താം; പ്രതീക്ഷ കൈവിടരുതെന്ന് ലോകത്തോട് മാര്‍പാപ്പ

ഡൂള്‍ന്യൂസ് ഡെസ്‌ക്

വത്തിക്കാന്‍: കൊവിഡ് മഹാമാരി പടര്‍ത്തുന്ന ഇരുട്ടില്‍, ഈസ്റ്റര്‍ പ്രത്യാശയുടെ സന്ദേശം നല്‍കുന്നുവെന്ന് ഫ്രാന്‍സിസ് മാര്‍പാപ്പയുടെ ഈസ്റ്റര്‍ ദിന സന്ദേശം. ഭയത്തിന് കീഴടങ്ങരുതെന്നും സെന്റ് പീറ്റേഴ്സ് ബസിലിക്കയില്‍ ഈസ്റ്റര്‍ ദിന സന്ദേശത്തില്‍ മാര്‍പ്പാപ്പ ആഹ്വാനം ചെയ്തു.

വാര്‍ത്തകള്‍ ടെലഗ്രാമില്‍ ലഭിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

‘നമുക്ക് ഇനിയും യുദ്ധങ്ങള്‍ വേണ്ട. ആയുധങ്ങളുടെ ഉല്‍പാദനവും കച്ചവടവും നമുക്ക് നിര്‍ത്താം, കാരണം നമുക്ക് റൊട്ടികളാണ് ആവശ്യം, തോക്കുകളല്ല!’, മാര്‍പാപ്പ പറഞ്ഞു.

മരണത്തിന്റെ നാളുകളില്‍ വിശ്വാസികള്‍ പ്രത്യാശയുടെ സന്ദേശവാഹകരാകണമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. പതിനായിരത്തോളം പേരുടെ സാന്നിദ്ധ്യത്തില്‍ നടക്കാറുള്ള ചടങ്ങില്‍ ഇക്കുറി സെന്റ് പീറ്റേഴ്‌സ് ബസിലിക്കയില്‍ പങ്കെടുത്തത് രണ്ട് ഡസനോളം പേര്‍ മാത്രമായിരുന്നു.

ഡൂൾന്യൂസ് യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യാനായി ഇവിടെ ക്ലിക്ക് ചെയ്യൂ

ക്രിസ്തുവിന്റെ ഉയര്‍ത്തെഴുന്നേല്‍പ്പിന്റെ സ്മരണകളുയര്‍ത്തിയാണ് വിശ്വാസികള്‍ ഈസ്റ്റര്‍ ആഘോഷിക്കുന്നത്. കൊവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ വിശ്വാസികളെ ഉള്‍പ്പെടുത്താതെയായിരുന്നു ശുശ്രൂഷകള്‍. വിശ്വാസികള്‍ക്കായി ദേവാലയങ്ങളില്‍ ചടങ്ങുകളുടെ ലൈവ് സ്ട്രീമിംഗ് ഏര്‍പ്പെടുത്തിയിരുന്നു.

WATCH THIS VIDEO: