[share]
[]വത്തിക്കാന്‍ സിറ്റി: ജോണ്‍ ഇരുപത്തിമൂന്നാമന്‍, ജോണ്‍ പോള്‍ രണ്ടാമന്‍ മാര്‍പാപ്പ തുടങ്ങിയവരെ വിശുധരായി ഫ്രാന്‍സിസ് മാര്‍പാപ്പ പ്രഖ്യാപിച്ചു. കത്തോലിക്ക സഭയുടെ ചരിത്രത്തില്‍ ആദ്യമായാണ് മുന്‍ മാര്‍പാപ്പയും നിലവിലെ മാര്‍പാപ്പയും പങ്കെടുത്ത് വിശുധരെ പ്രഖ്യാപിക്കുന്ന ചടങ്ങ്.
ഫ്രാന്‍സിസ് മാര്‍പാപ്പയാണ് ചടങ്ങുകള്‍ക്ക് മുഖ്യകാര്‍മികത്വം നല്‍കിയത്. മുന്‍ പാപ്പ ബനഡിക്ട് പതിനാറാമന്റെ സ്ഥാനം കര്‍ദ്ദിനാള്‍മാര്‍ക്കിടയിലായിരുന്നു. ലാറ്റിന്‍, ഗ്രീക്ക് എന്നീ ഭാഷകളിലാണ് സുവിശേഷം വായിച്ചത്.
ബനഡിക്ട് പതിനാറാമനാണ് വിശുദ്ധരാക്കപ്പെട്ട മാര്‍പാപ്പമാരുടെ തിരുശേഷിപ്പുകള്‍ അള്‍ത്താരയില്‍ ഏറ്റുവാങ്ങി. ജോണ്‍ പോള്‍ രണ്ടാമന്റെ മധ്യസ്ഥതയില്‍ അദ്ഭുത രോഗശാന്തി ലഭിച്ചുവെന്ന് പറയുന്ന കോസ്റ്റാറിക്കക്കാരി ഫ്‌ളോറ ബത്ത മോറയും കുടുംബവുമാണ് അദ്ദേഹത്തിന്റെ തിരുശേഷിപ്പ് സംവഹിച്ചത്. ജോണ്‍ ഇരുപത്തിമൂന്നാമന്റെ തിരുശേഷിപ്പ് ബന്ധുക്കളായ നാലു പേരു ചേര്‍ന്നാണ് അള്‍ത്താരയിലെത്തിച്ചത്.
സഭയെ ആധുനികരിക്കുന്നതിനു മുന്‍കയ്യെടുത്ത ജോണ്‍ ഇരുപത്തിമൂന്നാമന്‍ 1958 മുതല്‍ 1963 വരെയും ജോണ്‍ പോള്‍ രണ്ടാമന്‍ 1978 മുതല്‍ 2005 വരെയുമാണു മാര്‍പാപ്പമാരായിരുന്നത്. ഇറ്റലിക്കാരനായ ജോണ്‍ ഇരുപത്തിമൂന്നാമന്‍ 1963ലും പോളണ്ട്് സ്വദേശി ജോണ്‍ പോള്‍ 2005 ലും ആണ് അന്തരിച്ചത്.