| Saturday, 18th January 2014, 4:58 pm

ബെനഡിക്ട് പതിനാറാമന്‍ മാര്‍പ്പാപ്പ രണ്ട് വര്‍ഷത്തിനുള്ളില്‍ പുറത്താക്കിയത് 400 വൈദികരെ

ഡൂള്‍ന്യൂസ് ഡെസ്‌ക്

[]വത്തിക്കാന്‍ സിറ്റി: കുട്ടികളെ ലൈംഗികമായി പീഡിപ്പിച്ച നാനൂറ് വൈദികരെയാണ് മുന്‍ മാര്‍പാപ്പ ബെനഡിക്ട് പതിനാറാമന്‍ രണ്ട് വര്‍ഷത്തിനുള്ളില്‍ പുറത്താക്കിയത്. 2011-2012 കാലയളവിലായിരുന്നു സംഭവം.

വാര്‍ത്ത വത്തിക്കാന്‍ ആദ്യം നിഷേധിച്ചെങ്കിലും പിന്നീട് സ്ഥിരീകരിച്ചു.  വാര്‍ത്താ ഏജന്‍സിയായ അസോസിയേറ്റഡ് പ്രസ്സാണ് വാര്‍ത്ത പുറത്ത് വിട്ടത്. വൈദികര്‍ കുട്ടികളെ ലൈംഗിക പീഡനത്തിന് ഇരയാക്കുന്നതില്‍ ഐക്യരാഷ്ട്ര സഭയുടെ തെളിവെടുപ്പിന് തയ്യാറാക്കിയതാണ് റിപ്പോര്‍ട്ട്.

ഇതാണ് പുറത്തായത്. യൂറോപ്പിലും അമേരിക്കയിലുമാണ് ഏറ്റവും കൂടുതല്‍ വൈദികര്‍ പുറത്തായത്. 2008- 2009 കാലഘട്ടത്തില്‍ 171 വൈദികരെ വത്തിക്കാന്‍ പുറത്താക്കിയിരുന്നു.

ബാല പീഡനം നടക്കുന്നതായി പരാതി ഉയര്‍ന്നതിനെ തുടര്‍ന്ന് 2005 ലാണ് ആദ്യമായി വത്തിക്കാന്‍ കണക്കെടുപ്പ് തുടങ്ങിയത്. ആരോപണം തെളിഞ്ഞാല്‍ വൈദിക പദവി എടുത്തുകളഞ്ഞാണ് ശിക്ഷ വിധിക്കുന്നത്.

We use cookies to give you the best possible experience. Learn more