വത്തിക്കാന്‍ സിറ്റി: ബനഡിക്റ്റ് പതിനാറാമന്‍ മാര്‍പാപ്പ സ്ഥാനമൊഴിയുകയാണെന്നു പ്രഖ്യാപിച്ചു. പ്രായാധിക്യവും ആരോഗ്യപ്രശ്‌നങ്ങളുമാണ് 85 വയസുകാരനായ മാര്‍പാപ്പയെ സ്ഥാനമൊഴിയാന്‍ പ്രേരിപ്പിച്ചത്. ഫെബ്രുവരി 28 ന് മാര്‍പാപ്പ വിരമിക്കുമെന്നാണ് വത്തിക്കാന്‍ ഔദ്യോഗികമായി അറിയിച്ചത്.[]
വത്തിക്കാനില്‍ കര്‍ദിനാള്‍മാരുമായുള്ള കൂടിക്കാഴ്ചയിലാണ് സ്ഥാനമൊഴിയുന്ന വിവരം മാര്‍പാപ്പ പ്രഖ്യാപിച്ചത്. ജോണ്‍ പോള്‍ രണ്ടാമന്‍ മാര്‍പാപ്പയുടെ മരണത്തെ തുടര്‍ന്ന് 2005 ലാണ് കര്‍ദിനാള്‍ ജോസഫ് റാറ്റ്‌സിംഗര്‍, ബെനഡിക്ട് പതിനാറാമന്‍ മാര്‍പാപ്പയായി സ്ഥാനമേറ്റെടുത്തത്.
എഴുപത്തിയെട്ടാം വയസിലാണ് ബെനഡിക്ട് പതിനാറാമന്‍ മാര്‍പാപ്പയായി തെരഞ്ഞെടുക്കപ്പെട്ടത്. കഴിഞ്ഞ അറുന്നൂറ് വര്‍ഷത്തിനിടെ ആഗോള കത്തോലിക്കാ സഭയുടെ പരമാധ്യക്ഷ പദവിയില്‍ നിന്നും രാജിവയ്ക്കുന്നത് ആദ്യമാണെന്നാണ് വാര്‍ത്താ ഏജന്‍സികള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്. പുതിയ മാര്‍പാപ്പായെ മാര്‍ച്ചില്‍ തെരഞ്ഞെടുക്കുമെന്നാണ് റിപ്പോര്‍ട്ട്.