| Sunday, 31st December 2023, 6:52 pm

ഇന്ത്യയിലെത്തി പോപ്പ് ഗായിക ഡുവ ലിപ; വൈറലായി ചിത്രങ്ങള്‍

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

ലോകമെമ്പാടും ഏറെ ആരാധകരുള്ള പോപ്പ് ഗായികയാണ് ഡുവ ലിപ. ഈ അല്‍ബേനിയന്‍ ഗായികക്ക് ഇന്ത്യയിലും ഒരുപാട് ആരാധകരുണ്ട്. ഇപ്പോള്‍ ഡുവ ലിപ ഇന്ത്യയില്‍ വന്നതിന് ശേഷം തന്റെ സോഷ്യല്‍ മീഡിയയില്‍ പോസ്റ്റ് ചെയ്ത ചിത്രങ്ങളാണ് വൈറലാകുന്നത്.

2023ന്റെ അവസാന ദിവസങ്ങള്‍ ഇന്ത്യയില്‍ ചിലവഴിക്കാന്‍ കഴിഞ്ഞതില്‍ താന്‍ സന്തോഷവതിയാണെന്ന് പറഞ്ഞു കൊണ്ടാണ് ഡുവ രാജസ്ഥാനില്‍ നിന്നെടുത്ത തന്റെ ചിത്രങ്ങള്‍ പങ്കുവെച്ചത്.


ചിത്രത്തിനൊപ്പം ഒരു വീഡിയോയും ഗായിക സോഷ്യല്‍ മീഡിയയില്‍ പോസ്റ്റ് ചെയ്തിട്ടുണ്ട്. ഇന്ത്യന്‍ വേഷത്തിലെത്തിയ താരത്തിന്റെ ഫോട്ടോയാണ് ഏറെ ശ്രദ്ധനേടിയത്.

‘ഇന്ത്യയില്‍ എന്റെ വര്‍ഷം ഇവിടെ അവസാനിപ്പിക്കാന്‍ സാധിച്ചത് ഭാഗ്യമായാണ് ഞാന്‍ കരുതുന്നത്. ഞങ്ങളോട് ഇത്രയധികം സ്‌നേഹവും ദയയും ആതിഥ്യമര്യാദയും ഔദാര്യവും കാണിച്ച ഇവിടെയുള്ള എല്ലാ അത്ഭുതകരമായ ആളുകള്‍ക്കും നന്ദി.

ഈ അനുഭവം ആഴത്തിലുള്ളതും അര്‍ത്ഥവത്തായതുമാണ്. എന്റെ കുടുംബത്തോടൊപ്പം എക്‌സ്‌പ്ലോര്‍ ചെയ്യാനും റീഗ്രൂപ്പ് ചെയ്യാനും റീചാര്‍ജ് ചെയ്യാനും പുതിയ തുടക്കം തീര്‍ക്കാനും സാധിച്ചതില്‍ ഞാന്‍ ഭാഗ്യവതിയാണന്ന് തോന്നുന്നു. വരും വര്‍ഷത്തേക്ക് ഞാന്‍ തയ്യാറാണ്. ഒരുപാട് സന്തോഷം,’ എന്ന ക്യാപ്ഷനോടെയാണ് ഡുവ ലിപ ഇന്‍സ്റ്റയില്‍ ചിത്രങ്ങള്‍ പങ്കുവെച്ചത്.


രാജസ്ഥാന് പുറമെ ദല്‍ഹിയിലും ഗായിക ഈ വര്‍ഷം സന്ദര്‍ശിച്ചിട്ടുണ്ട്. ഇതാദ്യമായല്ല ഡുവ ലിപ ഇന്ത്യയിലെത്തുന്നത്. 2019 നവംബറില്‍ മുംബൈയില്‍ നടന്ന വണ്‍പ്ലസ് മ്യൂസിക് ഫെസ്റ്റിവലില്‍ പങ്കെടുക്കാനായി ഗായിക ഇന്ത്യയില്‍ വന്നിരുന്നു.

Content Highlight: Pop Singer Dua Lipa Visits India; Photos Goes Viral

We use cookies to give you the best possible experience. Learn more