മലയാളികള്‍ക്ക് ഏറെ പരിചിതയായ നടിയാണ് പൂര്‍ണിമ ഇന്ദ്രജിത്ത്. 1986ല്‍ പുറത്തിറങ്ങിയ ഒന്നു മുതല്‍ പൂജ്യം വരെ എന്ന സിനിമയിലൂടെ ബാലതാരമായാണ് നടി സിനിമയിലേക്ക് എത്തുന്നത്. ശേഷം മികച്ച സിനിമകളുടെ ഭാഗമാകാന്‍ പൂര്‍ണിമക്ക് സാധിച്ചിരുന്നു.
എന്നാല്‍ 2001ല്‍ കരിയര്‍ ബ്രേക്കെടുത്ത നടി പിന്നീട് 2019ല്‍ വൈറസ് എന്ന സിനിമയിലൂടെയാണ് വീണ്ടും സിനിമയിലേക്ക് എത്തുന്നത്. തിരിച്ചു വരവിന് ശേഷം പൂര്‍ണിമയുടെ ഏറെ ശ്രദ്ധിക്കപ്പെട്ട ഒരു കഥാപാത്രമായിരുന്നു 2023ല്‍ പുറത്തിറങ്ങിയ തുറമുഖം എന്ന സിനിമയിലേത്.
‘തുറമുഖത്തിന് ശേഷം ഞാന്‍ മനസില്‍ വിചാരിച്ച ഒരു കാര്യമുണ്ടായിരുന്നു. സ്റ്റീരിയോ ടൈപ്പായി പോകരുതെന്നായിരുന്നു എന്റെ ആഗ്രഹം. സ്വാഭാവികമായിട്ടും ഒരു സിനിമ ചെയ്തു കഴിഞ്ഞാല്‍ അതിനകത്ത് നമ്മള്‍ കുറച്ചു കാലം സഞ്ചരിക്കും.
തുറമുഖത്തിലെ പാത്തുമ്മയായി ഞാന്‍ കുറച്ച് കാലം സഞ്ചരിച്ചിട്ടുണ്ട്. കാരണം അത് ഷൂട്ടിങ് ചെയ്യാനും അത് കംപ്ലീറ്റാകാനും സിനിമ റിലീസാകാനുമൊക്കെ കുറച്ച് സമയമെടുത്തിരുന്നു. അതിന് ശേഷം വരുന്ന കഥാപാത്രങ്ങളും കേള്‍ക്കുന്ന സ്‌ക്രിപ്റ്റുമെല്ലാം ഏകദേശം അതുമായി ചേര്‍ത്തുവെക്കാന്‍ പറ്റുന്നതായിരുന്നു.
അതുതന്നെ റിപ്പീറ്റഡായി ചെയ്യരുതെന്ന് എനിക്ക് ഒരു ആഗ്രഹമുണ്ടായിരുന്നു. അതൊരു കോണ്‍ഷ്യസ് എഫേര്‍ട്ടായിരുന്നു. കാരണം അങ്ങനെ വന്നു കഴിയുമ്പോള്‍ സ്റ്റീരിയോ ടൈപ്പായി പോകുമോയെന്ന് സംശയിച്ചു. ഇപ്പോള്‍ ഒരു പ്രൊഫൈല്‍ ബില്‍ഡിങ് ഫേസായിട്ടാണ് ഞാന്‍ കരുതുന്നത്. തിരിച്ചു വരുമ്പോള്‍ ചെയ്യുന്ന കഥാപാത്രങ്ങള്‍ ഇന്നത്തെ സമൂഹത്തില്‍ റെലവന്റായിരിക്കണമെന്നും ആഗ്രഹമുണ്ട്,’ പൂര്‍ണിമ പറയുന്നു.
Content Highlight: Poornima Indrajith Talks About Thuramukham Movie