1986-ല്‍ ഒന്നു മുതല്‍ പൂജ്യം വരെ എന്ന ചിത്രത്തില്‍ ബാലതാരമായി അഭിനയിച്ചു കൊണ്ട് സിനിമയിലെത്തിയ താരമാണ് പൂര്‍ണിമ ഇന്ദ്രജിത്ത്.
1986-ല്‍ ഒന്നു മുതല്‍ പൂജ്യം വരെ എന്ന ചിത്രത്തില്‍ ബാലതാരമായി അഭിനയിച്ചു കൊണ്ട് സിനിമയിലെത്തിയ താരമാണ് പൂര്‍ണിമ ഇന്ദ്രജിത്ത്.
അതിനുശേഷം നടിയായും, സഹനടിയായും സിനിമയില്‍ സജീവമായി. വര്‍ണകാഴ്ചകള്‍, രണ്ടാം ഭാവം, ഉന്നതങ്ങളില്‍, മേഘമല്‍ഹാര്‍,വൈറസ് എന്നീ ചിത്രങ്ങളിലും പൂര്‍ണിമ കഥപാത്രങ്ങളെ അവതരിപ്പിച്ചു. ഇപ്പോള്‍ പുതിയ ചിത്രമായ ‘ഒരു മുറി ഒരു കട്ടില്‍’ എന്ന ചിത്രം
റിലീസിനൊരുങ്ങുകയാണ്.
ഏപ്രില്‍ ഇരുപത്തിയേഴിന് പ്രദര്‍ശനത്തിനെത്തുന്ന ഈ ചിത്രം രഘുനാഥ് പാലേരിയുടെ തിരക്കഥയില്‍ ഷാനവാസ് കെ. ബാവക്കുട്ടിയാണ് സംവിധാനം ചെയ്യുന്നത്. ഹക്കീം ഷാ, പ്രിയംവദ കൃഷ്ണന്‍ എന്നിവരും ചിത്രത്തിലെ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു.
പുതിയ ചിത്രത്തിന്റെ ഭാഗമായി തന്റെ വിശേഷങ്ങള്‍ പങ്കുവെക്കുന്നതില്‍ കാതലുക്ക് മര്യാദൈ എന്ന അനിയത്തിപ്രാവ് ചിത്രത്തിന്റെ
തമിഴ് റീമേക്കില്‍ അഭിനയിച്ചതിനെ കുറിച്ച് സംസാരിക്കുകയായിരുന്നു പൂര്‍ണിമ.
‘ കോളേജിലെ ആർട്സ് ഫെസ്റ്റിന് ഉദ്ഘാടനത്തിന് ക്ഷണിക്കാന്‍ പോയപ്പോള്‍ ഫാസില്‍ സാര്‍ അഭിനയിക്കാന്‍ പറയുകയായിരുന്നു. അങ്ങനെയാണ് കാതലുക്ക് മര്യാദൈ ചിത്രത്തിലെത്തുന്നത് ‘, പൂര്‍ണിമ പറയുന്നു.
ഫാസില്‍ സാറിനെ ഞാന്‍ ഇന്ററര്‍വ്യൂ ചെയ്ത പരിചയം ഉണ്ടായിരുന്നെന്നും ആ ഒരു ആവേശത്തില്‍ അഭിനയിക്കുകയായിരുന്നെന്നും പൂര്‍ണിമ പറഞ്ഞു.
അനിയത്തിപ്രാവ് ചിത്രത്തിന്റെ വമ്പന്‍ വിജയത്തിനുശേഷമാണ് കാതലുക്ക് മര്യാദൈ ചിത്രീകരണം തുടങ്ങുന്നതെന്നും അതിനാല്‍ നല്ല അകാംക്ഷയോടെയാണ് ചിത്രം ചെയ്തതെന്നും ഇന്നും അത് ഒരു പുത്തന്‍ ഓര്‍മയാണെന്നും ജിഞ്ചര്‍ മീഡിയ എന്റര്‍ടൈന്‍മെന്റിന് നല്‍കിയ അഭിമുഖത്തില്‍ പൂര്‍ണിമ ഇന്ദ്രജിത്ത് പറഞ്ഞു.
Content Highlight: Poornima Indrajith Talk About Her Movies