മലയാളത്തിലെ മികച്ച നടിമാരില്‍ ഒരാളാണ് പൂര്‍ണിമ ഇന്ദ്രജിത്. ഒന്നു മുതല്‍ പൂജ്യം വരെ എന്ന ചിത്രത്തില്‍ ബാലതാരമായി കരിയര്‍ ആരംഭിച്ച പൂര്‍ണിമ ശിപായി ലഹള, വല്യേട്ടന്‍, നാറാണത്തു തമ്പുരാന്‍ എന്നീ ചിത്രങ്ങളില്‍ ശ്രദ്ധേയമായ വേഷങ്ങള്‍ ചെയ്തു. സിനിമയില്‍ നിന്ന് വലിയൊരു ഇടവേളയെടുത്ത ശേഷം 2019ല്‍ വൈറസ് എന്ന ചിത്രത്തിലൂടെ പൂര്‍ണിമ തിരിച്ചുവന്നു. തുറമുഖത്തിലെ വേഷം വലിയ രീതിയില്‍ ശ്രദ്ധിക്കപ്പെട്ടു. കഴിഞ്ഞ വര്‍ഷം പുറത്തിറങ്ങിയ കാലാ പാനി എന്ന വെബ് സീരീസിലും ശക്തമായ കഥാപാത്രത്തെ പൂര്‍ണിമ അവതരിപ്പിച്ചു.
പങ്കാളിയുടെ സഹോദരനും നടനുമായ പൃഥ്വിരാജിനെക്കുറിച്ച് സംസാരിക്കുകയാണ് പൂര്‍ണിമ. ആടുജീവിതം എന്ന സിനിമക്ക് വേണ്ടി പൃഥ്വി ശരീരഭാരം കുറച്ചത് വലിയൊരു എഫര്‍ട്ടായിരുന്നുവെന്ന് പൂര്‍ണിമ പറഞ്ഞു. തന്റെ മക്കള്‍ക്ക് പൃഥ്വി പഴയതുപോലെയാകുമോ എന്ന പേടിയുണ്ടായിരുന്നെന്നും കുടുംബത്തിലെ മറ്റ് അംഗങ്ങള്‍ക്കും അതേ ചിന്തയായിരുന്നുവെന്നും പൂര്‍ണിമ കൂട്ടിച്ചേര്‍ത്തു. പക്ഷേ ഒരു ആര്‍ട്ടിസ്റ്റെന്ന നിലയില്‍ പൃഥ്വിക്ക് ഇടാന്‍ പറ്റുന്നതിന്റെ മാക്‌സിമം എഫര്‍ട്ട് ആ സിനിമക്കായി ചെയ്തുവെന്നും പൂര്‍ണി പറഞ്ഞു.
ഡ്രീം അച്ചീവ് ചെയ്യാന്‍ വേണ്ടി ഏതറ്റം വരെയും പൃഥ്വി പോകുന്നത് നേരിട്ട് കണ്ട ഒരാളാണ് താനെന്നും പൂര്‍ണിമ കൂട്ടിച്ചേര്‍ത്തു. ആ കഥാപാത്രം തനിക്ക് ചെയ്യാന്‍ പറ്റുമെന്നും അത് ആളുകള്‍ ഏറ്റെടുക്കുമെന്ന് പൃഥ്വിക്ക് വലിയ കോണ്‍ഫിഡന്‍സ് ഉണ്ടായിരുന്നെന്നും പൂര്‍ണിമ പറഞ്ഞു. പൃഥ്വി അക്കാര്യം അച്ചീവ് ചെയ്തത് തനിക്ക് എംപവറിങായി തോന്നിയെന്നും പൂര്‍ണിമ കൂട്ടിച്ചേര്‍ത്തു. ക്യൂ സ്റ്റുഡിയോക്ക് നല്‍കിയ അഭിമുഖത്തിലാണ് പൂര്‍ണിമ ഇക്കാര്യം പറഞ്ഞത്.
‘ആടുജീവിതത്തിന് വേണ്ടി പൃഥ്വി കഷ്ടപ്പെടുന്നത് ഫാമിലിയിലെ എല്ലാവരും നേരിട്ട് കണ്ടതാണ്. മക്കള്‍ എന്നോട് ചോദിക്കുകയും ചെയ്തിട്ടുണ്ട് ‘കൊച്ചച്ചന്‍ ഓക്കെയാകുമോ’ എന്ന്. നമ്മള്‍ എന്നും കാണുന്ന ഒരാളോടുള്ള കണ്‍സേണാണ് അത്. അതിനെക്കാളുപരി അവര്‍ക്ക് ചെറിയൊരു പേടിയും ഉണ്ടായിരുന്നു. ഇതിന് മുമ്പ് അങ്ങനെയൊരു കാര്യം അവരാരും കണ്ടിട്ടില്ലല്ലോ.
പക്ഷേ ഒരു ആര്‍ട്ടിസ്റ്റ് എന്ന നിലയില്‍ നോക്കിയാല്‍ പൃഥ്വി അവന്റെ ഡ്രീമിന് വേണ്ടി ഏതറ്റം വരെയും പോകുമെന്ന ദൃഢനിശ്ചയമുള്ള ഒരാളായിട്ടാണ് എനിക്ക് തോന്നിയത്. തനിക്ക് ഇത് അച്ചീവ് ചെയ്യാന്‍ പറ്റും, അത് ആളുകള്‍ സ്വീകരിക്കും എന്ന് നൂറ് ശതമാനം കോണ്‍ഫിഡന്‍സുള്ളതുകൊണ്ടാണ് അങ്ങനെയൊരു കാര്യത്തിന് അവന്‍ ഇറങ്ങി തിരിച്ചത്. അതില്‍ അവന്‍ സക്‌സസ് ആയത് എന്നെ സംബന്ധിച്ച് ഒരുതരം എംപവറിങ്ങാണ്,’ പൂര്‍ണിമ പറഞ്ഞു.
Content Highlight: Poornima Indrajith Prithvira’s dedication in Aadujeevitham