നീ കറുത്തതാണ്, നീ തടിയനാ, നീ മെലിഞ്ഞതാ, നീ ഒരു ആണ്‍കുട്ടിയാ, നീ പെണ്‍കുട്ടിയല്ലേ അടക്കവും ഒതുക്കവും വേണ്ടേ തുടങ്ങി കുട്ടികളെ സമൂഹത്തില്‍ നിന്ന് പിന്നിലേക്ക് വലിക്കാനുതകുന്ന വാക്കുകളും പദപ്രയോഗങ്ങളും ഒഴിവാക്കണമെന്നും ഇവര്‍ പറയുന്നു.
കേരള സര്‍ക്കാരിന് കീഴിലുള്ള വനിതാ ശിശു വികസന വകുപ്പിന്റെ നുമുക്ക് വളരാം, നന്നായി വളര്‍ത്താം എന്ന ബോധവല്‍ക്കരണ ക്യാംപയിന്റെ ഭാഗമായാണ് വീഡിയോ തയ്യാറാക്കിയിരിക്കുന്നത്.
മുഖ്യമന്ത്രി പിണറായി വിജയന്‍ ഫേസ്ബുക്കിലൂടെയാണ് വീഡിയോ പങ്കുവെച്ചത്. ഒപ്പം പൂര്‍ണിമയും വീഡിയോ പങ്കുവെച്ചിട്ടുണ്ട്.
‘കുട്ടികളുടെ മാനസികാരോഗ്യം മികച്ച രീതിയില്‍ പരിപാലിക്കാന്‍ രക്ഷിതാക്കളുടെ ഭാഗത്ത് നിന്നും ശരിയായ കരുതലും ഇടപെടലുകളും ഉണ്ടാകേണ്ടതാണ്. എന്നാല്‍ പലപ്പോളും ഇക്കാര്യത്തില്‍ ശാസ്ത്രീയമായ അറിവ് ഭൂരിപക്ഷം അച്ഛനമ്മമാര്‍ക്കുമില്ല. ശരിയെന്ന രീതിയില്‍ നമ്മള്‍ ചെയ്യുന്ന പല കാര്യങ്ങളും കുഞ്ഞുങ്ങള്‍ക്ക് ദോഷമായി മാറുകയാണ് ചെയ്യുന്നത്. ഇക്കാര്യത്തില്‍ വലിയൊരു മാറ്റം സമൂഹത്തില്‍ ഉണ്ടാകേണ്ടതുണ്ട്.
ഈ ലക്ഷ്യം മുന്‍നിര്‍ത്തിയാണ് ‘നമുക്ക് വളരാം, നന്നായി വളര്‍ത്താം’ എന്ന പാരന്റിംഗ് ബോധവല്‍ക്കരണ ക്യാംപെയ്ന്‍ വനിതാ ശിശു വികസന വകുപ്പ് ആരംഭിച്ചിരിക്കുന്നത്. എല്ലാവരും ആ ക്യാംപെയ്‌നില്‍ പങ്കാളികളാകണം. നമ്മുടെ കുഞ്ഞുങ്ങള്‍ക്കായി ആ സന്ദേശങ്ങള്‍ ജീവിതത്തില്‍ പ്രാവര്‍ത്തികമാക്കണം. കുഞ്ഞുങ്ങള്‍ നാളെയുടെ വെളിച്ചമാണ്. അതു കെടാതെ കാക്കേണ്ടത് മുതിര്‍ന്നവരുടെ ചുമതലയാണ്. അതേറ്റവും ഭംഗിയായി എല്ലാവര്‍ക്കും നിര്‍വഹിക്കാനാവട്ടെ,’ എന്ന കുറിപ്പോടെയാണ് മുഖ്യമന്ത്രി വീഡിയോ പങ്കുവെച്ചിരിക്കുന്നത്.
ഡൂള്‍ന്യൂസിനെ ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക