പൂര്‍ണ കള്‍ച്ചറല്‍ ഫെസ്റ്റിവലിന്റെ ഭാഗമായി ശില്‍പശാല സംഘടിപ്പിച്ചു
Kerala News
പൂര്‍ണ കള്‍ച്ചറല്‍ ഫെസ്റ്റിവലിന്റെ ഭാഗമായി ശില്‍പശാല സംഘടിപ്പിച്ചു
ഡൂള്‍ന്യൂസ് ഡെസ്‌ക്
Thursday, 3rd October 2024, 4:26 pm

കോഴിക്കോട്: ഒക്ടോബര്‍ നാല്, അഞ്ച് തീയ്യതികളിലായി നടക്കുന്ന പൂര്‍ണ കള്‍ച്ചറല്‍ ഫെസ്റ്റിവലിനോടനുബന്ധിച്ച് ദേവഗിരി സെന്റ് ജോസഫ് കോളേജില്‍ വിദ്യാര്‍ത്ഥികള്‍ക്കായി ശില്‍പശാല നടത്തി.

പബ്ലിഷിങ് ഗൈഡ്‌ലൈന്‍സ് ആന്‍ഡ് ലിറ്റററി മെന്റര്‍ഷിപ്പ് പ്രോഗ്രാം എന്ന വിഷയത്തില്‍ സംഘടിപ്പിച്ച ശില്‍പശാല (Workshop on ‘Publishing Guidelines’ and Literary Mentorship Program) വിദ്യാര്‍ത്ഥികള്‍ക്ക് വ്യത്യസ്തമായ അനുഭവമായി.

കഥാകൃത്തായ ശ്രീ ഐസക്ക് ഈപ്പന്‍, വിവര്‍ത്തകനായ ശ്രീ കെ.എസ്. വെങ്കിടാചലം എന്നിവരാണ് ശില്‍പശാല നയിച്ചത്. സാഹിത്യാഭിരുചിയുള്ള വിദ്യാര്‍ത്ഥികള്‍ക്ക് എഴുത്തിന്റെ മേഖലയില്‍ തുടര്‍ന്നുപോകാനുള്ള മാര്‍ഗനിര്‍ദ്ദേശങ്ങളും ഇവര്‍ നല്‍കി.

പൂര്‍ണ പബ്ലിക്കേഷെന്റ അഭിമുഖ്യത്തില്‍ സംഘടിപ്പിക്കുന്ന കള്‍ച്ചറല്‍ ഫെസ്റ്റിവലിന്റെ രണ്ടാം എഡിഷനാണ് കോഴിക്കോട് മലബാര്‍ പാലസില്‍ വെച്ച് നടക്കുന്നത്.

ടി.ബി.എസ് / പൂര്‍ണ സ്ഥാപകനും കേരളത്തിന്റെ പ്രസാധന, സാമൂഹിക, സാംസ്‌കാരിക, ജീവകാരുണ്യമണ്ഡലങ്ങളിലെ നിറസാന്നിധ്യവുമായിരുന്ന ശീ. എന്‍.ഇ. ബാലകൃഷ്ണമാരാരുടെ സ്മരണാര്‍ത്ഥമാണ് ദ്വിദിന കള്‍ച്ചറല്‍ ഫെസ്റ്റിവല്‍ സംഘടിപ്പിക്കുന്നത്.

പ്രശസ്ത സാഹിത്യകാരന്‍ ശ്രീ. പെരുമാള്‍ മുരുകന്‍ ഉദ്ഘാടനം ചെയ്യുന്ന ഫെസ്റ്റിവലില്‍ വിവിധ സാഹിത്യ ശാഖകളെ അടിസ്ഥാനമാക്കിയുള്ള സമ്മേളനങ്ങളും പ്രഭാഷണങ്ങളും സംവാദങ്ങളും നടക്കും. എന്‍.ഇ. ബാലകൃഷ്ണമാരാര്‍ സ്മാരക സാഹിത്യസമഗ്രസംഭാവനാ പുരസ്‌കാരം ശ്രീ. സച്ചിദാനന്ദന്‍, ശ്രീ. എം.ടി. വാസുദേവന്‍നായര്‍ക്ക് സമര്‍പ്പിക്കും.

പൂര്‍ണ – ഉറൂബ്, പൂര്‍ണ – ആര്‍. രാമചന്ദ്രന്‍ അവാര്‍ഡുകള്‍ ഡോ. വി. വേണു ജേതാക്കള്‍ക്ക് സമ്മാനിക്കും. പൂര്‍ണ നോവല്‍ വസന്തം സീസണ്‍ 5ന്റെ പ്രകാശനം ശ്രീ. വി.ഡി. സതീശന്‍ നിര്‍വഹിക്കും. ബീഗം റാസയുടെ ഗാനസന്ധ്യയും ഉണ്ടായിരിക്കും.

 

രജിസ്‌ട്രേഷനായി ഇവിടെ ക്ലിക് ചെയ്യുക

Content Highlight: Poorna Literature Festival: Workshop on ‘Publishing Guidelines’ and Literary Mentorship Program