ആലപ്പുഴ: വേങ്ങര നിയമസഭാ ഉപതെരഞ്ഞെടുപ്പില്‍ പാര്‍ട്ടിയുടെ മോശം പ്രകടനത്തിന് സംസ്ഥാന നേതൃത്വത്തിനെതിരെ ബി.ജെ.പി കോര്‍കമ്മിറ്റിയില്‍ രൂക്ഷ വിമര്‍ശനം.
വേങ്ങരയില്‍ വോട്ടുകുറയാന്‍ കാരണം നേതൃത്വത്തിന്റെ വന്‍ വീഴ്ചയാണ്. ഉപതെരഞ്ഞെടുപ്പും ജനരക്ഷായാത്രയും ഒരുമിച്ചായതിനാല്‍ തെരഞ്ഞെടുപ്പില്‍ വേണ്ടവിധം ശ്രദ്ധ കേന്ദ്രീകരിക്കാന്‍ നേതൃത്വത്തിന് കഴിഞ്ഞില്ല. തെരഞ്ഞെടുപ്പ് സമയത്ത് തന്നെ ജനരക്ഷാ യാത്രയും നടത്തിയതാണ് പ്രധാന പ്രശ്‌നമെന്നും കമ്മറ്റി വിലയിരുത്തി.
അതേ സമയം ജനരക്ഷാ യാത്ര വന്‍ വിജയമായിരുന്നെന്നാണ് കമ്മറ്റിയുടെ കണ്ടെത്തല്‍, നോട്ട് നിരോധനത്തിന്റെ ഒന്നാം വാര്‍ഷികത്തില്‍ കേന്ദ്ര നേതാക്കളെ ഉള്‍പ്പെടുത്തി ബി.ജെ.പിയുടെ മഹാസംഗമം നടത്താനും തിരുവനന്തപുരത്തും കോഴിക്കോടും മഹാറാലികള്‍ സംഘടിപ്പിക്കാനും യോഗത്തില്‍ തീരുമാനമായി.
സി.പി.ഐ.എമ്മിനെതിരെ പ്രചരണപരിപാടികള്‍ ശക്തമാക്കാനും അത് ഏത് വിധേനയായിരിക്കണമെന്ന് കോര്‍കമ്മറ്റിക്ക് ശേഷമുള്ള സംസ്ഥാന കമ്മറ്റിയില്‍ തീരുമാനിക്കാനും യോഗത്തില്‍ ധാരണയായി.