ഏഷ്യാ കപ്പിന് മുന്നോടിയായുള്ള സന്നാഹ മത്സരത്തില്‍ പാകിസ്ഥാന്‍ അഫ്ഗാനിസ്ഥാനെതിരെ പരമ്പര നേടിയിരിക്കുകയാണ്. മൂന്ന് മത്സരങ്ങളടങ്ങിയ പരമ്പരയിലെ ആദ്യ രണ്ട് മത്സരങ്ങളിലും വിജയിച്ചാണ് പാകിസ്ഥാന്‍ അപ്പര്‍ഹാന്‍ഡ് നേടിയിരിക്കുന്നത്.
മഹീന്ദ രാജപക്‌സെ സ്റ്റേഡിയത്തില്‍ നടന്ന രണ്ടാം മത്സരത്തില്‍ ഒരു വിക്കറ്റും ഒരു പന്തും ബാക്കി നില്‍ക്കവെയാണ് പാകിസ്ഥാന്‍ ജയിച്ചത്. അഫ്ഗാനിസ്ഥാന്‍ ഉയര്‍ത്തിയ 301 റണ്‍സിന്റെ വിജയലക്ഷ്യം അല്‍പം വിയര്‍ത്തെങ്കിലും മെന്‍ ഇന്‍ ഗ്രീന്‍ മറികടക്കുകയായിരുന്നു.
പരമ്പരയിലെ ആദ്യ മത്സരത്തില്‍ പാക് പേസര്‍മാരുടെ ആധിപത്യമായിരുന്നുവെങ്കില്‍ രണ്ടാം മത്സരത്തില്‍ അവരെല്ലാം തന്നെ മങ്ങുന്ന കാഴ്ചയായിരുന്നു കണ്ടത്. ആദ്യ മത്സരത്തില്‍ അഫ്ഗാനിസ്ഥാനെ 59 റണ്‍സിന് എറിഞ്ഞിട്ട അതേ ബൗളര്‍മാര്‍ തന്നെ രണ്ടാം മത്സരത്തില്‍ വഴങ്ങിയത് 300 റണ്‍സാണ്.
ആദ്യ മത്സരത്തില്‍ 6.2 ഓവറില്‍ 18 റണ്‍സിന് അഞ്ച് വിക്കറ്റ് വീഴ്ത്തിയ ഹാരിസ് റൗഫിന് രണ്ടാം മത്സരത്തില്‍ ഒറ്റ വിക്കറ്റ് പോലും നേടാന്‍ സാധിച്ചില്ല. അഫ്ഗാന്‍ ഓപ്പണര്‍ റഹ്‌മാനുള്ള ഗുര്‍ബാസ് റൗഫിനെ തെരഞ്ഞ്പിടിച്ച് തല്ലിയിരുന്നു.
അഫ്ഗാന്‍ ഇന്നിങ്‌സിലെ 37ാം ഓവറില്‍ ഗുര്‍ബാസ് റൗഫിനെ തുടര്‍ച്ചയായ നാല് പന്തില്‍ ബൗണ്ടറി നേടിയായിരുന്നു ആദ്യ മത്സരത്തിലെ തിരിച്ചടിക്ക് പകരം വീട്ടിയത്.
ഏഴ് ഓവര്‍ പന്തെറിഞ്ഞ് 48 റണ്‍സാണ് താരം വഴങ്ങിയത്. ആദ്യ മത്സരത്തില്‍ രണ്ട് ഓവര്‍ മെയ്ഡനാക്കിയിരുന്നെങ്കില്‍ രണ്ടാം മത്സരത്തില്‍ അതിനും താരത്തിന് സാധിച്ചിരുന്നില്ല.
ഷഹീന്‍ ഷാ അഫ്രിദിയുടെയും നസീം ഷായുടെയും കാര്യത്തിലും മാറ്റങ്ങളൊന്നുമുണ്ടായിരുന്നില്ല. ആദ്യ മത്സരത്തില്‍ തകര്‍ത്തെറിഞ്ഞ ഇരുവരും രണ്ടാം മത്സരത്തില്‍ അടിവാങ്ങിക്കൂട്ടിയിരുന്നു.
Picked up & Launched 🚀#AfghanAtalan | #AFGvPAK | #SuperColaCup | #ByaMaidanGato pic.twitter.com/uzHIwXxBN4
— Afghanistan Cricket Board (@ACBofficials) August 24, 2023
A classical batting display from @IZadran18 this afternoon against @TheRealPCB ✴️#AfghanAtalan | #AFGvPAK | #SuperColaCup | #ByaMaidanGato pic.twitter.com/pBIj9cB985
— Afghanistan Cricket Board (@ACBofficials) August 24, 2023
ഷഹീന്‍ അഫ്രിദി പത്ത് ഓവറില്‍ 58 റണ്‍സ് വഴങ്ങിയപ്പോള്‍ നസീം ഷാ ഒമ്പത് ഓവറില്‍ 45 റണ്‍സും വിട്ടുകൊടുത്തു.
പേസര്‍മാര്‍ മാത്രമല്ല സ്പിന്നര്‍മാര്‍ കഴിഞ്ഞ മത്സരത്തില്‍ റണ്‍സ് വഴങ്ങാന്‍ മത്സരിച്ചിരുന്നു. കഴിഞ്ഞ മത്സരത്തില്‍ പാക് നിരയില്‍ ഏറ്റവുമധികം റണ്‍സ് വഴങ്ങിയത് ലെഗ് സ്പിന്നര്‍ ഒസാമ മിര്‍ ആണ്. പത്ത് ഓവറില്‍ 61 റണ്‍സാണ് താരം വഴങ്ങിയത്.
ആദ്യ മത്സരത്തില്‍ ഒരു ഓവര്‍ പന്തെറിഞ്ഞ് റണ്‍സ് വഴങ്ങാതെ ഒരു വിക്കറ്റ് വീഴ്ത്തിയ ഉപനായകന്‍ ഷദാബ് ഖാനും രണ്ടാം മത്സരത്തില്‍ നിരാശപ്പെടുത്തി. പത്ത് ഓവറില്‍ 53 റണ്‍സാണ് ഷദാബ് ഖാന്‍ വഴങ്ങിയത്.
വരാനിരിക്കുന്ന ഏഷ്യ കപ്പിലും ലോകകപ്പിലും ടീമിന്റെ ഏയ്‌സ് എന്ന് വിശ്വസിക്കപ്പെടുന്ന ബൗളിങ് യൂണിറ്റിന്റെ ഭാഗത്ത് നിന്നും ഇത്തരമൊരു പ്രകടനമുണ്ടായതിന്റെ ഞെട്ടലിലാണ് ആരാധകര്‍. പരമ്പരയിലെ അവസാന മത്സരത്തില്‍ പാക് ബൗളര്‍മാര്‍ തങ്ങളുടെ വിശ്വരൂപം പുറത്തെടുക്കുമെന്ന് തന്നെയാണ് ആരാധകര്‍ ഉറച്ചുവിശ്വസിക്കുന്നത്.
Content Highlight: Poor performance of Pak bowlers in 2nd ODI against Afghanistan