ഹൈദരാബാദ്: ഏപ്രില്‍ 14 ന് ശേഷവും ലോക് ഡൗണ്‍ നീട്ടാനാണ് തീരുമാനമെങ്കില്‍ രാജ്യത്തെ സാധരണ ജനങ്ങള്‍ക്ക് 5000 രൂപ നല്‍കണമെന്ന് എ.ഐ.എ.ഐ.എം. അധ്യക്ഷന്‍ അസദുദ്ദിന്‍ ഉവൈസി. കൊവിഡിന്റെ പശ്ചാത്തലത്തില്‍ ലോകം മുഴുവന്‍ ഒന്നായി നില്‍ക്കുമ്പോഴും ഇന്ത്യയില്‍ മാത്രം ഒരുകൂട്ടം ആള്‍ക്കാര്‍ ചേര്‍ന്ന് വിദ്വേഷം പടര്‍ത്തുകയാണെന്നും അദ്ദേഹം പറഞ്ഞു.
” കൊവിഡ് ബാധിച്ച് മരിച്ചില്ലെങ്കിലും പട്ടിണി മൂലം മരിക്കുമെന്നാണ് പാവപ്പെട്ടവര്‍ പറയുന്നത്. പ്രധാനമന്ത്രി ഇതുവരെ എന്നെയോ ഔറംഗാബാദില്‍ നിന്നുള്ള എന്റെ മറ്റ് എം.പിമാരെയോ വിളിച്ചിട്ടില്ല. ആദ്യത്തെ മൂന്ന് കേസുകള്‍ സ്ഥരീകരിച്ച സംസ്ഥനമല്ലേ കേരളം, എന്നിട്ടും കേരളത്തില്‍ നിന്നുള്ള ഇന്ത്യന്‍ മുസ്‌ലിം ലീഗിലെ മൂന്ന് എം.പിമാരേയും വിളിച്ചില്ല,” ഉവൈസി പറഞ്ഞു.
” ലോക് ഡൗണ്‍ നീട്ടുകകയാണെങ്കില്‍ സാധാരണക്കാരുടെ അക്കൗണ്ടില്‍ 5000 രുപ കേന്ദ്രം നിക്ഷേപിക്കണം,” അദ്ദേഹം കൂട്ടിച്ചേര്‍ത്തു. സോഷ്യല്‍ മീഡിയകളില്‍ ‘കൊറോണ ജിഹാദ്’ പോലെയുള്ള വാദങ്ങള്‍ പരത്തുന്നത് രാജ്യത്തെ ഒരിക്കലും ശക്തിപ്പെടുത്തില്ലെന്നും അദ്ദേഹം പറഞ്ഞു.
ജനുവരി ഒന്ന് മുതല്‍ 15 വരെ 15 ലക്ഷ വിദേശത്ത് നിന്ന് വന്നിട്ടുണ്ട്. പിന്നെ എന്തുകൊണ്ടാണ് നിങ്ങള്‍ തബ് ലീഗ് ജമാ അത്തിവനെ ഉന്നം വെക്കുന്നത്. മാര്‍ച്ച് മൂന്ന് മുതല്‍ സ്‌ക്രീനിംങ് നടത്തുന്നുണ്ട് പിന്നെ എങ്ങനെയാണവര്‍ വന്നത്? ആരാണ് പരിശോധന നടത്തിയത്? ആരാണ് ഇതിന്റെ ഉത്തരവാദി അദ്ദേഹം ചോദിച്ചു.
” താങ്കള്‍ എന്റെ പ്രധാനമന്ത്രി കൂടിയാണ്. ലോകം മുഴുവന്‍ ഒന്നിച്ചു നില്‍ക്കുകയാണ്. പക്ഷേ നമ്മുടെ രാജ്യത്ത് മാത്രം ഒരുകൂട്ടം ആള്‍ക്കാര്‍ വിദ്വേഷം പടര്‍ത്തുകയാണ്. സാധാരണക്കാരുടെ ബുദ്ധിമുട്ടുകള്‍ കൂടി പരിഗണക്കിണമെന്ന് ഞാന്‍ സര്‍ക്കാറിനോട് ആവശ്യപ്പെടുകയാണ്,” അദ്ദേഹം പറഞ്ഞു.
വാര്‍ത്തകള്‍ ടെലഗ്രാമില്‍ ലഭിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ
ഡൂൾന്യൂസ് യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യാനായി ഇവിടെ ക്ലിക്ക് ചെയ്യൂ